തിരുവനന്തപുരം: ആന്ധ്ര, ഒഡീഷ തീരങ്ങളെ ഭീതിയിലാക്കി ആഞ്ഞടിച്ച ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിന് ശേഷം ഇന്ത്യക്ക് ഭീഷണിയായി അറബിക്കടലില്‍ നിലോഫര്‍ ചുഴലികൊടുങ്കാറ്റ് രൂപപ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കരുതലോടെയിരിക്കാനുള്ള നിര്‍ദേശം കേന്ദ്ര ദുരന്തനിവാരണസേന നല്‍കിയിട്ടുണ്ട്.
ഗുജറാത്ത് തീരത്തായിരിക്കും നിലോഫര്‍ കനത്ത നാശം വിതക്കുക. ബുധനാഴ്ചയോടെ കറാച്ചി തീരത്തിനും ഗുജറാത്തിനുമിടയിലൂടെ നിലോഫര്‍ കരയിലേക്ക് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 45മുതല്‍ 60 കീലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. കാറ്റിനൊപ്പം കനത്ത മഴക്കും സാധ്യതയുണ്ട്.
കേരളത്തിലെ തുലാവര്‍ഷം ശക്തമാക്കിയ ന്യൂനമര്‍ദ്ദമാണ് നിലോഫര്‍ ചുഴലികൊടുങ്കാറ്റായി മാറിയിരിക്കുന്നത്. കേരള തീരത്തോട് ചേര്‍ന്നു പോകുന്ന കപ്പലുകള്‍ക്കും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കും അറബിക്കടലിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താനും, ഒമാനും, യമനും തങ്ങളുടെ ജനങ്ങള്‍ക്ക് നിലോഫറിനെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് ലോക കാലാവസ്ഥ സംഘടന തയ്യാക്കിയ പട്ടികയിലെ നിലോഫറെന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത് പാകിസ്താനാണ്. ലില്ലിച്ചെടിയെന്നാണ് ഉറുദുവില്‍ നിലോഫറിന് അര്‍ത്ഥം. ഈ മാസം ആന്ധ്രയിലും ഒഡീഷയിലും വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമാണുണ്ടാക്കിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment