ദുബൈ: അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി ഒന്നാമതത്തെി.
ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജ കുടുംബാംഗങ്ങളുമായുള്ള വ്യക്തപരമായ അടുപ്പവും റീട്ടെയില്‍ വ്യാപാര മേഖലയിലെ ശക്തമായ സാന്നിധ്യവും കണക്കിലെടുത്താണ് ഈ ബഹുമതി നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നൂറു പേരുടെ പട്ടികയില്‍ 20 മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിന്‍െറ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് റീട്ടെയില്‍ സ്ഥാപനങ്ങളിലൊന്നായ ലുലു ഗ്രൂപ്പിന് 520 കോടി ഡോളറാണ് വിറ്റുവരവ്. ഈയിടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പത്ത് ശതമാനം ഓഹരി വാങ്ങി യൂസഫലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പിലും ഹാട്രിക്കോടെ യൂസഫലി സ്ഥാനം നിലനിര്‍ത്തിയിരുന്നു.
ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇഫ്കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് അല്ലാന മൂന്നും ദുബൈയിലെ നിയമകാര്യ വിദഗ്ധനായ ആശിഷ് മത്തേ നാലും എന്‍.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി അഞ്ചും ശോഭ ഡവലപ്പേഴ്സ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ എട്ടാം സ്ഥാനത്തുമത്തെി.
അതേസമയം നൂറുപേരില്‍ ഒറ്റ വനിത മാത്രമാണുള്ളത്. സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സ്ഥാപകനായ ഡോ. സുലേഖ ദൗദാണ് പട്ടികയില്‍ ഇടം പിടിച്ച ഏക വനിത. 29 സ്ഥാനമാണ് അവര്‍ക്ക്.
പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ ‘അസ്ദ’ യുടെ സി.ഇ.ഒയായ സുനില്‍ ജോണ്‍ ( 12ാം സ്ഥാനം), പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് സ്ഥാപകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.വി.ഷംസുദ്ദീന്‍ ( 17ാം സ്ഥാനം), ജെംസ് എജുക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി(18ാം സ്ഥാനം), ഡി.എം.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ (22ാം സ്ഥാനം), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് ( 26ാം സ്ഥാനം), ഇന്ത്യന്‍ കമ്യുണിറ്റി വെല്‍ഫയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.കുമാര്‍ (28ാം സ്ഥാനം), ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് എം.ഡി ഡോ.ഷംശീര്‍ വയലില്‍ (30ാം സ്ഥാനം), തുംബൈ ഗ്രൂപ്പ് ചെയര്‍മാന്‍ തുംബൈ മൊയ്തീന്‍ ( 33ാം സ്ഥാനം), മീഡിയ ഏജന്‍സിയായ മെക് മീന സി.ഇ.ഒ മോഹന്‍ നമ്പ്യാര്‍ (40ാം സ്ഥാനം), സീ ടി.വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ മനോജ് മാത്യു ( 42ാം സ്ഥാനം), കെഫ് ഹോള്‍ഡിങ്സ് സ്ഥാപകന്‍ ഫൈസല്‍ കെ.ഇ( 43ാം സ്ഥാനം) എന്നിവരാണ് ആദ്യ 50ല്‍ സ്ഥാനം പിടിച്ച മലയാളികള്‍.
ബെഹ്സാദ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.കെ.മേനോന്‍ ( 65ാം സ്ഥാനം), പ്രഫഷണല്‍ അഡൈ്വസറി സ്ഥാപനമായ മോറിസണ്‍ മേനോന്‍ ഗ്രൂപ്പ് സ്ഥാപകന്‍ രാജു മേനോന്‍ ( 68ാം സ്ഥാനം), ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ രമേശ് രാമകൃഷ്ണന്‍ ( 78ാം സ്ഥാനം), ടാലന്‍റ് ബ്രേക്കേഴ്സ് മാനേജിങ് പാര്‍ട്ണര്‍ പദ്മ കോറം ( 87ാം സ്ഥാനം), ദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ( 96ാം സ്ഥാനം), പസിഫിക് കണ്‍ട്രോള്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ദിലീപ് രാഹുലന്‍ ( 97ാം സ്ഥാനം) എന്നിവരാണ് ആദ്യ നൂറിലുള്ള കേരളീയര്‍.
ജി.സി.സി രാജ്യങ്ങളിലെ 500 ലേറെ ബിസിനസ് സംരംഭകരില്‍ നിന്നും പ്രഫഷണലുകളില്‍ നിന്നുമാണ് ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരെ അറേബ്യന്‍ ബിസിനസ് മാഗസില്‍ തെരഞ്ഞെടുത്തതെന്ന് എഡിറ്റോറിയല്‍ ഡയറക്ടര്‍ അനില്‍ ഭോറുല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment