Latest News

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

ഇഞ്ചോണ്‍: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ, വനിത ടീമുകള്‍ക്ക് സ്വര്‍ണം. ഇരു വിഭാഗങ്ങളിലും ഇറാനെ തന്നെയാണ് ഇന്ത്യയുടെ ടീമുകള്‍ പരാജയപ്പെടുത്തിയത്.

രാവിലെ നടന്ന വനിതകളുടെ ഫൈനലില്‍ തേജസ്വിനി രാജിന്റെ നേതൃത്വത്തിലുള്ള ടീം 31- 21 നാണ് ഇറാനെ തോല്‍പിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ വനിതാ വിഭാഗത്തില്‍ കബഡി ആദ്യമായി മല്‍സരയിനമായ കഴിഞ്ഞ ഗെയിംസിലും ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണം.

രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീം തുടക്കത്തില്‍ 7-17 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു കളിയിലേക്ക് തിരിച്ചുവന്നത്. 27- 25 ആണ് ഫൈനല്‍ സ്‌കോര്‍. ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ടീമിന്റെ തുടര്‍ച്ചയായ ഏഴാം സ്വര്‍ണമാണിത്.

പിന്നിട്ട റൗണ്ടുകളിലെല്ലാം എതിരാളികളുടെ മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ആധികാരികമായി തന്നെയാണ് ഇന്ത്യന്‍ ടീമുകള്‍ അവസാന അങ്കത്തിലെത്തിയത്. ബംഗ്ലദേശിനെയും കൊറിയയേയും പാക്കിസ്ഥാനേയുമാണ് പുരുഷ ടീം ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന സെമിയില്‍ വീണ്ടും കൊറിയയെ കിഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് ഇന്ത്യ യോഗ്യത നേടിയത്. ബംഗ്ലദേശിനെയും കൊറിയയേയും തോല്‍പ്പിച്ച് സെമിയില്‍ കടന്ന വനിതാ ടീം കഴിഞ്ഞ ഗെയിംസിലെ രണ്ടാം സ്ഥാനക്കാരായ തായ്‌ലന്‍ഡിനെ നിഷ്പ്രഭമാക്കിയാണ് ഫൈനലില്‍ എത്തിയത്.



Keywords: International News, Sports, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.