Latest News

തീവ്രവാദത്തിനെതിരെ ആഗോള മുസ്‌ലിം സമൂഹം ഒന്നിക്കണം: കാന്തപുരം

ബെല്ലാരി(കര്‍ണാടക): ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവണതകള്‍ക്കെതിരെ മുഴുവന്‍ രാഷ്ട്രങ്ങളിലെയും മുസ്‌ലിം സമൂഹങ്ങള്‍ ഒന്നിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.

'മാനവകുലത്തെ ആദരിക്കുക' എന്ന പ്രമേയത്തില്‍ കാന്തപുരം നയിക്കുന്ന കര്‍ണാടക യാത്രക്ക് ബെല്ലാരി ജില്ലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തീവ്രവാദത്തെ വേണ്ട വിധത്തില്‍ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍, മുസ്‌ലിം ജനവിഭാഗങ്ങളുടെ ഐക്യം ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. 

ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ബെല്ലാരി ഹുവിനഹടഗലിയില്‍ നടന്ന സ്വീകരണ സമ്മേളനം കര്‍ണാടക കൊഴില്‍ വകുപ്പ് മന്ത്രി പി.ടി പരമേശ്വര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നത്തി. ഹുവിനഹടഗലി അന്‍ഞ്ചുമന്‍ ഹിമായത്തുല്‍ ഇസ്‌ലാം മേധാവി മൗലാനാ ചാന്ത് സാഹേബ് അധ്യക്ഷത വഹിച്ചു. അബൂ സുഫിയാന്‍ ഇബ്രാഹീം മദനി സന്ദേശപ്രഭാഷണം നടത്തി. 


ബെല്ലാരി ജില്ലയിലെ ഹുവിനഹടഗലിയില്‍ നടന്ന സ്വീകരണ സമ്മേളനം മത സൗഹാര്‍ദ്ദത്തിന്റെ വേദി കൂടിയായി മാറി. ഹുവിനഹടഗലി മഠത്തിലെ ഹരിശാന്ത വീരമഹാ സ്വാമി, കോഡൂര്‍ വെള്ളാരി ചര്‍ച്ചിലെ ഫാദര്‍ ഡോ.ജയപ്രകാശ് എന്നിവര്‍ കര്‍ണാടക യാത്രയുടെ മാനവിക സന്ദേശത്തെ അഭിനന്ദിച്ച് പ്രസംഗിച്ചു. 

പൊതുജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കാന്‍ കാന്തപുരത്തിന് സാധിക്കുമെന്നും വീരമഹാ സ്വാമി പറഞ്ഞു. മതത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് നടത്തുന്ന കര്‍ണാടക യാത്രക്ക് ഭാവുകങ്ങള്‍ ആശംസിച്ചാണ് ഡോ.ജയപ്രകാശ് സംസാരിച്ചത്. 

എസ്.എസ്.എഫ് ബെല്ലാരി ജില്ല ജനറല്‍ സെക്രട്ടറി ഹാഫിസ് സുഫിയാന്‍ സഖാഫി സ്വാഗതം പറഞ്ഞു. വൈകീട്ട് ഏഴ് മണിക്ക് ദാവണഗരയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ചൊവ്വാഴ്ച രാവിലെ 11മണിക്ക് റാണബന്നൂര്‍, വൈകീട്ട് 5മണിക്ക് ഷിമോഗ എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടക്കും.29ന് ബട്കല്‍ ഉടുപ്പി.30ന് ചിക്കമാംഗളൂര്‍, ഹാസല്‍, തുംകൂര്‍,31ന് ബാംഗളൂരു. നവംബര്‍ 1ന് രാംനഗര്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപന മഹാ സമ്മേളനം നടക്കും.

സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപന മഹാ സമ്മേളനം നടക്കും.സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. 

കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥി അയിരിക്കും. സയ്യിദ് ളി ബാഫഖി, കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഖലീലുല്‍ ബുഖാരി, എ.കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പൊന്മല അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ഥ ശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, മന്ത്രി യു.ടി ഖാദര്‍, മന്ത്രി ബിരാമനാഥ റൈ, എം.പി നളിന്‍ കുമാര്‍ കട്ടീല്‍, എം.എല്‍.എ മൊയ്തീന്‍ ബാവ, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു.എസ് ഹംസ ഹാജി സംബന്ധിക്കും. 

വര്‍ഗ്ഗീയതക്കും ത്രീവ്രവാദത്തിനുമെതിരെ ശക്തമായ ബോധവത്ക്കരണവുമായി കടന്ന് പോവുന്ന കര്‍ണാടക യാത്ര മത സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനുള്ള ക്രിയാത്മക കൂട്ടായ്മക്ക് വേദിയാവും. 


Keywords: Kasaragod, Kerala News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.