Latest News

നടന്‍ ഗിന്നസ് പക്രുവിനെയും കുടുംബത്തെയും കൈയേറ്റം ചെയ്തതായി പരാതി

കോട്ടയം: നടന്‍ ഗിന്നസ് പക്രുവിനെയും കുടുംബത്തെയും കൈയേറ്റം ചെയ്തതായി പരാതി. പക്രുവിന്റെ അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്. പക്രുവിന്റെ ഉടമസ്ഥതയിലുള്ള വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയേറ്റത്തിന് കാരണമായതെന്നാണ് പരാതി.

വീട്ടില്‍ വാടയ്ക്കു താമസിക്കുന്ന കോട്ടയത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഉടമയാണ് മര്‍ദിച്ചതെന്ന് അജയകുമാര്‍ എന്ന പക്രു പറഞ്ഞു. വീട് ഒഴിയണമെന്ന് മൂന്നുമാസമായി ഇയാളോട് ആവശ്യപ്പെട്ടുവരുകയാണ്. എന്നാല്‍ ഇതിന് തയാറാകാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും പരാതി നല്‍കിയിരുന്നു. 

ഇതിനിടെ തന്റെ അനുവാദമില്ലാതെ വാടക വീട്ടിലെ മോട്ടോര്‍ കണക്ഷന്‍ മാറ്റിവയ്ക്കാന്‍ ശ്രമിച്ചത് എതിര്‍ത്തതിനാണ് മര്‍ദിച്ചത്. തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച അച്ഛനെയും അമ്മയെയും ആക്രമിക്കുകയായിരുന്നുവെന്ന് പക്രു പറഞ്ഞു.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.