Latest News

പ്രവാചക നിന്ദ: വീണാ മാലിക്കിന് 26 വര്‍ഷം തടവ്‌

ഇസ്ലാമാബാദ്: പ്രവാചകനെ നിന്ദിച്ചെന്ന പേരില്‍ പ്രമുഖ പാക്ക് നടിയും മോഡലുമായ വീണാ മാലിക്കിനെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ചു. വീണയുടെ ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖാന്‍, പരിപാടി സംപ്രേക്ഷണം ചെയ്ത ജിയോ ടിവി ഉടമ ഷക്കീലുര്‍ റഹ്മാന്‍, പരിപാടിയുടെ അവതാരക ഷെയ്‌സ്ത വഹീദി എന്നിവര്‍ക്കും വീണയ്‌ക്കൊപ്പം 26 വര്‍ഷം തടവ് ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം മെയ് 14 ന് വീണാ മാലിക്ക്-ആസാദ് ബഷീര്‍ വിവാഹത്തെ സംബന്ധിച്ചു നടന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് കേസിന് കാരണമായിരിക്കുന്നത്. പ്രതികള്‍ നാലുപേരും പ്രവാചക നിന്ദ നടത്തിയതായി കോടതി നിരീക്ഷിച്ചു. തടവിന് പുറമെ 13 ലക്ഷം പാകിസ്താനി രൂപ പിഴയും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റു ചെയ്യാനും പിഴയൊടുക്കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

വിധി പുറപ്പെടുവിക്കുമ്പോള്‍ പ്രതികളാരും കോടതിയില്‍ ഹാജരായിരുന്നില്ല. നാലു പേരും പാകിസ്താനു പുറത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 14 ലെ പരിപാടിയുടെ പേരില്‍ പ്രതികള്‍ക്കെതിരെ പാകിസ്താനിലെ വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വിധിയ്‌ക്കെതിരെ പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാമെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.