കൊച്ചി: കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ചെയര്‍മാനായി പാണക്കാട് റഷീദലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. വഖഫ് ബോര്‍ഡിന്റെ എറണാകുളം ഹെഡ് ഓഫീസില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡിന്റെ പ്രഥമ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി കെ.സി. വിജയകുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേരള സര്‍ക്കാരിന്റെ വഖഫ് ബോര്‍ഡ് നോമിനേറ്റഡ് അംഗമാണ് റഷീദലി ശിഹാബ് തങ്ങള്‍.
ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ എം.ഐ. ഷാനവാസ് എം.പി., ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ., അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ., എം.സി. മായിന്‍ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, ടി.പി. അബ്ദുല്ല കോയ മദനി, അഡ്വ. എം. ഷറഫുദ്ദീന്‍, ഷമീമ ഇസ്ലൂഹിയ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍ എന്നിവര്‍ ചെയര്‍മാനെ അനുമോദിച്ചു കൊണ്ട് പ്രസംഗിച്ചു. സ്വീകരണത്തിന് ചെയര്‍മാന്‍ മറുപടി പറഞ്ഞു.
സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ കൂടിയായ റഷീദലി ശിഹാബ് തങ്ങള്‍ മലപ്പുറം എം.സി.ടി. ട്രെയിനിംഗ് കോളേജ് ചെയര്‍മാന്‍, കേരള ഹദിയ പ്രൊജക്ട് ചെയര്‍മാന്‍, ഓസ്‌ഫോജിന അലുമ്‌നി അസോസിയേഷന്‍ ചെയര്‍മാന്‍, വാദിഹസ്‌ന പബ്ലൂക് സ്‌കൂള്‍ ചെയര്‍മാന്‍, എസ്.എം.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.

മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ് റഷീദലി തങ്ങള്‍. ഭാര്യ: ഷബാന. മക്കള്‍: നാജിഅ് അലി ശിഹാബ്, ആയിഷ നുമ, ഉമറലി ശിഹാബ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment