മംഗളൂരു: മോഷ്ടിച്ച സ്വര്‍ണം വാങ്ങി കച്ചവടം നടത്തിയ രണ്ട് ജ്വല്ലറി ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി തിരുമല ജ്വല്ലേഴ്‌സ് ഉടമ മംഗാധര്‍, ശ്രീ മംഗള ജ്വല്ലറി ഉടമ എം.പി.ജഗദീഷ് എന്നിവരാണ് അറസ്റ്റിലായത്.
സ്വര്‍ണമോഷണക്കേസില്‍ കാര്‍വാര്‍ ജയിലില്‍ കഴിയുന്ന ഹോമഹള്ളിയിലെ മഞ്ചുനാഥ് (31), കാര്‍വാറിലെ മഞ്ചുനാഥ് (22) എന്നിവരെ കാര്‍വാര്‍ ജൂഡീഷ്യല്‍ കോടതി നിര്‍ദേശപ്രകാരം വീണ്ടും ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് കാര്‍വാര്‍, ഉഡുപ്പി, മണിപ്പാല്‍, മല്‍പ്പെ, കുന്താപൂര്‍ എന്നിവിടങ്ങളില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം ഈ ജ്വല്ലറികളില്‍ നല്‍കാറുണ്ടെന്ന് പ്രതികള്‍ മൊഴിനല്‍കിയത്. ഇതുപ്രകാരമാണ് ജ്വല്ലറി ഉടമകളെ അറസ്റ്റ്‌ചെയ്തത്.
പ്രതികളെ പോലീസ്സ്‌റ്റേഷനില്‍ എത്തിച്ച വാര്‍ത്തയറിഞ്ഞ് സ്വര്‍ണം നഷ്ടപ്പെട്ട നാട്ടുകാര്‍ സ്റ്റേഷനിലെത്തി. ജ്വല്ലറി ഉടമകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഉഡുപ്പി ഗോള്‍ഡ് ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളും സ്റ്റേഷനില്‍ വന്നു. ഇത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇവരെ പിരിച്ചയക്കുകയായിരുന്നു.
വ്യക്തമായ അന്വേഷണത്തിനു ശേഷമേ ജ്വല്ലറി ഉടമകള്‍ക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടാവൂ എന്ന് പോലീസ് അറിയിച്ചു.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment