Latest News

ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒന്നേകാല്‍ കോടിയോളം തട്ടിയെടുത്തു

മംഗളൂരു: കാനഡയില്‍ ജോലിചെയ്യുന്ന വ്യക്തിയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് 1,13,00,000 രൂപ തട്ടി. ഇയാള്‍ നല്കിയ പരാതിപ്രകാരം പോലീസ് അന്വേഷണം തുടങ്ങി.

ലൂയിസ് ഡിസൂസയുടെ പേരില്‍ മണിപ്പാല്‍ സിന്‍ഡിേക്കറ്റ് ബാങ്കിലുള്ള അക്കൗണ്ടില്‍നിന്നാണ് രണ്ട് ഇടപാടുകളിലായി ഇത്രയും സംഖ്യ തട്ടിച്ചത്. കഴിഞ്ഞ 15-ന് കാട്പാടിയിലെ കനറാ ബാങ്കില്‍നിന്നും ഐ.സി.ഐ.സി.ഐ. ബാങ്കില്‍ നിന്നുമായി ഡിസൂസയുടെ അക്കൗണ്ടിലേക്ക് ഡോളറുകള്‍ കൈമാറിയിരുന്നു. അതേദിവസംതന്നെയാണ് ഡിസൂസയറിയാതെ ബാങ്കിനെ കബളിപ്പിച്ച് ഇതേ അക്കൗണ്ടില്‍നിന്ന് ദുബായ് നാഷണല്‍ ബാങ്കിലേക്കും അബുദാബി ഇസ്ലാമിക് ബാങ്കിലേക്കുമായി ഇത്രയുംവലിയ സംഖ്യ കൈമാറ്റപ്പെട്ടത്. 

ഇ മെയില്‍ വഴിയുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്ന് ബാങ്ക് പറയുമ്പോള്‍ താന്‍ അത്തരം അപേക്ഷ നല്കിയിട്ടില്ലെന്ന് ഡിസൂസ പറയുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.
കഴിഞ്ഞ നവംബര്‍ 13-ന് ഡിസൂസയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കൈമാറ്റപ്പെട്ടപ്പോഴും ഇതേപോലൊരു അപേക്ഷ വന്നിരുന്നു. അന്ന് ഹോംകോങ്ങിലെ ഒരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനായിരുന്നു ഡിസൂസയുടേതായിവന്ന ഇ മെയില്‍ സന്ദേശം. അന്ന് സംശയംതോന്നിയ അസി. ജി.എം. ഡിസൂസയുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ അങ്ങനെയൊരു ഇ മെയില്‍ അയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഒരു വന്‍ തട്ടിപ്പില്‍നിന്ന് അന്ന് രക്ഷപ്പെട്ടത്. പക്ഷേ, ഇത്തവണ കുടുങ്ങി.
സിന്‍ഡിേക്കറ്റ് ബാങ്ക് അസി. ജന. മാനേജരുടെ പരാതിപ്രകാരം മണിപ്പാല്‍ പോലീസാണ് കേസന്വേഷിക്കുന്നത്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.