കാഞ്ഞങ്ങാട് : ഗള്‍ഫുകാരായ സമ്പന്നരുടെയും യുവാക്കളുടെയും ഫോണ്‍ നമ്പരുകള്‍ സംഘടിപ്പിച്ച് അവരെ രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണുകളില്‍ വിളിച്ച് ശൃംഗരിച്ചും കിന്നരിച്ചും മയക്കിയെടുത്ത ശേഷം വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് അവരില്‍ നിന്ന് പണവും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മറ്റും തട്ടിയെടുത്ത് ശേഷം ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന സംഘത്തില്‍പ്പെട്ട യുവതി പോലീസിന്റെ പിടിയിലായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തൈക്കടപ്പുറം സ്വദേശിനിയും ഷാഫിയുടെ ഭാര്യയുമായ സി എച്ച് സൈനബയെയാണ് (32) ഹൊസ്ദുര്‍ഗ് സി ഐ ടി പി സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഒക്‌ടോബര്‍ 8 ന് രാത്രി കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന ചിത്താരി നോര്‍ത്തിലെ തൈവളപ്പില്‍ അബ്ദുള്‍ നിസാറിനെ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും കവര്‍ന്ന കേസിലാണ് സൈനബ പിടിയിലായത്.
സംഭവ ദിവസം രാത്രി 11 മണിയോടെ അബ്ദുള്‍ നിസാറിന്റെ മൊബൈല്‍ ഫോണില്‍ 7025868788 നമ്പര്‍ മൊബൈല്‍ഫോണില്‍ നിന്ന് സ്ത്രി ശബ്ദത്തില്‍ ആരോ വിളിച്ചിരുന്നു. സംഭാഷണം നീണ്ടു പോകുന്നതിനിടയില്‍ അങ്ങേത്തലക്കുള്ള സ്ത്രീ നിസാറിനെ പടന്നക്കാട്ടേക്ക് ക്ഷണിച്ചു. തന്റെ സ്വന്തം കാറില്‍ രാത്രി തന്നെ പടന്നക്കാട് മയ്യത്ത് റോഡിലെത്തിയപ്പോള്‍ നാല് യുവാക്കള്‍ കാറ് തടയുകയും ബലം പ്രയോഗിച്ച് കാറില്‍ കയറുകയും ഭീഷണിപ്പെടുത്തി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ ഈ സംഘം യുവാവിനെ തല്ലിച്ചതക്കുകയും കൈയ്യിലുണ്ടായിരുന്ന 27000 രൂപയും കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും അര്‍ദ്ധരാത്രിയോടെ പടന്നക്കാടേക്ക് തിരിച്ചു കൊണ്ടുവിടുകയും യുവാക്കള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
നിസാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
സൈബര്‍ സെല്ലില്‍ നടത്തിയ പരിശോധനയിലാണ് നിസാറിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് മയക്കി പടന്നക്കാടേക്ക് വിളിച്ചു വരുത്തിയത് സൈനബയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

പള്ളിക്കര സ്വദേശിയായ ഗള്‍ഫുകാരനെ ഇതേ രീതിയില്‍ മയക്കി കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലേക്ക് വിളിച്ചു വരുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഹൊസ്ദുര്‍ഗ് പോലീസ് യുവതിയെ വളഞ്ഞിട്ട് പിടികൂടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സൈനബയുടെ പേരില്‍ മറ്റൊരു കേസ് നിലവിലുണ്ട്.
No comments:
Post a Comment