കാസര്‍കോട്: സതേണ്‍റെയില്‍വെ ജനറല്‍മാനേജറുടെ കാസര്‍കോട് സന്ദര്‍ശനവേളയില്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അറിയിപ്പ് നല്‍കാതിരുന്ന നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പിന്നോക്ക ജില്ലയായ കാസര്‍കോട് അനുദിനം വികസിച്ചുവരികയാണെങ്കിലും റെയില്‍വെജില്ലയോട് ചിറ്റമ്മ നയമാണ്അനുവര്‍ത്തിച്ചുവരുന്നത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട്‌റെയില്‍വെ സ്റ്റേഷനില്‍ രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് ഉള്‍പ്പെടെ റെയില്‍വെ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ നിരവധിയാണ്.
റെയില്‍വെയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനും ലളിതവും ശാശ്വതവുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പറ്റുന്നതുപോലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നില്ല. എം.പി. എന്ന നിലയില്‍ പി.കരുണാകരനായിരുന്നു ഇത്തരുമൊരു കൂടിച്ചേരലിന് വേദിയൊരുക്കേണ്ടത്. പക്ഷെ എം.പി. ഡല്‍ഹിയിലായിരുന്നുവെന്നതും അപഹാസ്യമാണ്. ഖമറുദ്ദീന്‍ പറഞ്ഞു.
No comments:
Post a Comment