കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനു നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ആദ്യദിനം 200 പോയന്റുമായി ചെറുവത്തൂര്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. കുമ്പള (168), കാസര്‍ഗോഡ് (156), ബേക്കല്‍ (134), ഹൊസ്ദുര്‍ഗ് (125), മഞ്ചേശ്വരം (113), ചിറ്റാരിക്കാല്‍ (104) എന്നിവരാണ് പിറകിലുള്ളത്.
മത്സരങ്ങളില്‍ കുരുന്നുകളുടെ കരവിരുതില്‍ പിറവിയെടുത്തത് നൂറുകണക്കിന് മനോഹരങ്ങളായ രൂപങ്ങളാണ്. മുളയിലും കയറിലും കളിമണ്ണിലും കുമ്മായത്തിലും തുണിയിലും പാഴ്‌വസ്തുക്കളിലുമെന്നുവേണ്ട മനുഷ്യ നിര്‍മിതിയിലുള്ളതും പ്രകൃതിയില്‍നിന്ന് കണെ്ടത്തിയതുമായവസ്തുക്കള്‍ക്കെല്ലാം കുരുന്നുകള്‍ പുതിയ ഭാവങ്ങള്‍ നല്‍കി. പഠനം പുസ്തക വായന മാത്രമല്ല പാഠ്യപ്രവര്‍ത്തനങ്ങള്‍ കൂടിയെന്ന തിരിച്ചറിവാണ് മേള നല്‍കുന്നത്. മണ്ണിനെയും പ്രകൃതിയെയും അടുത്തറിയാനാവുന്ന വേദികൂടിയാവുകയാണ് ഇത്തരം മേളകള്‍. പരമ്പരാഗത തൊഴിലിനോട് കുട്ടികള്‍ക്കുള്ള അടുപ്പം മേളയുടെ പ്രത്യേകതയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുള്ളഹാജി അധ്യക്ഷത വഹിച്ചു. കെ. സുജാത, നസീറ അഹമദ്, സുഹ്‌റ ഇബ്രാഹിം, സദാശിവനായക്, സൗമിനി കല്ലത്ത്, എന്‍.എ. അബൂബക്കര്‍ ഹാജി, എം.അബ്ദുള്ള ഹാജി, എന്‍.യു. അബ്ദുള്‍സലാം, ഡോ. പി.വി. കൃഷ്ണകുമാര്‍, ശെല്‍വമണി, ഡോ. എം. ബാലന്‍, കെ.ഡി. മാത്യു, ടി.പി. മുഹമ്മദലി, ജി.ലത തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇ. വിനോദ് കുമാര്‍ നന്ദി പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നിനു നടക്കുന്ന സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മത്സരങ്ങളില്‍ കുരുന്നുകളുടെ കരവിരുതില്‍ പിറവിയെടുത്തത് നൂറുകണക്കിന് മനോഹരങ്ങളായ രൂപങ്ങളാണ്. മുളയിലും കയറിലും കളിമണ്ണിലും കുമ്മായത്തിലും തുണിയിലും പാഴ്‌വസ്തുക്കളിലുമെന്നുവേണ്ട മനുഷ്യ നിര്‍മിതിയിലുള്ളതും പ്രകൃതിയില്‍നിന്ന് കണെ്ടത്തിയതുമായവസ്തുക്കള്‍ക്കെല്ലാം കുരുന്നുകള്‍ പുതിയ ഭാവങ്ങള്‍ നല്‍കി. പഠനം പുസ്തക വായന മാത്രമല്ല പാഠ്യപ്രവര്‍ത്തനങ്ങള്‍ കൂടിയെന്ന തിരിച്ചറിവാണ് മേള നല്‍കുന്നത്. മണ്ണിനെയും പ്രകൃതിയെയും അടുത്തറിയാനാവുന്ന വേദികൂടിയാവുകയാണ് ഇത്തരം മേളകള്‍. പരമ്പരാഗത തൊഴിലിനോട് കുട്ടികള്‍ക്കുള്ള അടുപ്പം മേളയുടെ പ്രത്യേകതയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുള്ളഹാജി അധ്യക്ഷത വഹിച്ചു. കെ. സുജാത, നസീറ അഹമദ്, സുഹ്‌റ ഇബ്രാഹിം, സദാശിവനായക്, സൗമിനി കല്ലത്ത്, എന്‍.എ. അബൂബക്കര്‍ ഹാജി, എം.അബ്ദുള്ള ഹാജി, എന്‍.യു. അബ്ദുള്‍സലാം, ഡോ. പി.വി. കൃഷ്ണകുമാര്‍, ശെല്‍വമണി, ഡോ. എം. ബാലന്‍, കെ.ഡി. മാത്യു, ടി.പി. മുഹമ്മദലി, ജി.ലത തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇ. വിനോദ് കുമാര്‍ നന്ദി പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നിനു നടക്കുന്ന സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Photos: Niyas Chemnad
No comments:
Post a Comment