ദുബൈ:ദുബൈ കെഎംസിസി വനിതാ വിംഗ് കുട്ടികള്‍ക്കായി, വൈവിധ്യമാര്ന്ന പരിപാടികളോടെ സംഘടിപ്പിച്ച ശിശു ദിനാഘോഷം കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി ഒരുക്കിയ പാചക മത്സരം കുട്ടികള്‍ക്കൊപ്പം മാതാ പിതാക്കള്‍ക്കും ആവേശം പകര്‍ന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തുടര്‍ന്ന് നടന്ന കലാ മത്സരങ്ങളില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍, ഇംഗ്ലീഷ്, മലയാളം പ്രസംഗം, കവിതാ പാരായണം, മാപ്പിള പാട്ട്, എന്നീ ഇനങ്ങളില്‍ കൊച്ചു കൂട്ടുകാര് മാറ്റുരച്ചു. പരിപാടികള്‍ക്ക് വനിതാ കെ.എം.സി.സി.പ്രസിഡന്റ് റീന സലിം, ജനറല്‍ സെക്രട്ടറി നാസിയാ ഷബീര്‍, ട്രഷറര്‍ സഫിയ മൊയ്തീന്‍, മറ്റു ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി .
No comments:
Post a Comment