കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ വിദ്യാര്‍ഥിയായ അഭിലാഷ് (15) വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ രണ്ടു പത്താംക്ലാസ് വിദ്യാര്‍ഥികളെ കാഞ്ഞങ്ങാട് സി.ഐ. ടി.പി. സുമേഷും സംഘവും അറസ്റ്റ് ചെയ്തു. കുട്ടികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കുട്ടികള്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴിയും പിന്നീട് നല്‍കിയ മൊഴിയിലും വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സംശയം തോന്നാന്‍ കാരണമായത്. പൊലീസ് അറസ്റ്റ് ചെയ്ത കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. പ്രണയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മരിച്ച അഭിലാഷിന് ക്ലാസിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഒരാള്‍ക്കും പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സ്‌കൂള്‍ വിട്ടു മടങ്ങുന്നതിനിടെ പ്രതികള്‍ കോംപസ് കൊണ്ടു അഭിലാഷിന്റെ കണ്ണില്‍ കുത്തിമുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്നതോടെ ഇതു കഴുകാന്‍ കൂട്ടുകാര്‍ അഭിലാഷിനെ നിര്‍ബന്ധിച്ചു. ഇതിനിടെ വീണ്ടും തര്‍ക്കമുണ്ടായി. കൂട്ടുകാരിലൊരാള്‍ അഭിലാഷിനെ വെള്ളക്കെട്ടിലേക്കു മുക്കുകയായിരുന്നു. ശ്വാസം മുട്ടി മരിച്ച അഭിലാഷിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ സുരേഷ്- മിനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അഭിലാഷ്. ശനിയാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഭിലാഷിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയ വെള്ളക്കെട്ടിലും വെള്ളിയാഴ്ച രാത്രിയോടെ പരിശോധന നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേദിവസം ഇതേവെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തിയതും മൃതദേഹത്തിലുണ്ടായിരുന്ന മുറിവുമാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്.

No comments:
Post a Comment