Latest News

കള്‍വര്‍ട്ടു പണിയില്‍ കൃത്രിമം; ഐ.എന്‍.എല്‍ നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പണി തടഞ്ഞു

പള്ളിക്കര: പള്ളിക്കര കടപ്പുറം റോഡിലെ കള്‍വര്‍ട്ടു പണിയില്‍ കൃത്രിമം നടക്കുന്നുവെന്നാരോപിച്ച് ഐ.എന്‍.എല്‍ നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പണി തടഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെ സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ തട്ടിപ്പിനെ ചോദ്യം ചെയ്യുകയും പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

20 എം.എം. കമ്പിക്കു പകരം എട്ട് എം.എം. കമ്പി ഉപയോഗിച്ച് കള്‍വര്‍ട്ട് കോണ്‍ക്രീറ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു നാട്ടുകാര്‍ പണി നിര്‍ത്തിവെപ്പിച്ചത്. പള്ളിക്കരയില്‍ നിന്നു കടപ്പുറത്തേക്കുള്ള റോഡിനു കുറുകെയുള്ള തോടിനാണ് ഐസ് പ്ലാന്റിനടുത്ത് കള്‍വര്‍ട്ട് പാലം പണിയുന്നത്. നേരത്തേയുണ്ടായിരുന്ന പാലം പൊളിച്ചു കളഞ്ഞാണ് പൊതുമരാമത്തു ഫണ്ടില്‍ കള്‍വര്‍ട്ട് നിര്‍മിക്കുന്നത്. ഒരാഴ്ച മുമ്പ് ആരംഭിച്ച പണിയുടെ കോണ്‍ക്രീറ്റ് ജോലിയാണ് വ്യാഴാഴ്ച ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ തടഞ്ഞത്. പാലത്തിനു ബലം ലഭിക്കുന്ന തരത്തിലല്ല ഇതിന്റെ കോണ്‍ക്രീറ്റെന്നും വമ്പന്‍ തട്ടിപ്പാണ് ഇതില്‍ അരങ്ങേറുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കരാര്‍ വ്യവസ്ഥ പ്രകാരമുള്ള ജോലികളാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതില്‍ യാതൊരു തട്ടിപ്പും കാണിച്ചിട്ടില്ലെന്നുമാണ് കരാരുകാരന്റെ ഭാഷ്യം. എന്നാല്‍ എന്‍ജീനീയര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതിനു ശേഷം അവരുടെ സാന്നിധ്യത്തില്‍ മാത്രം പണി ആരംഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍.


കെ.കെ.അബ്ദുല്‍ ഖാദര്‍, എം.എ.ലത്വീഫ്, മൊയ്തു കുന്നില്‍, അബൂബക്കര്‍ പൂച്ചക്കാട്, റാഷിദ് ബേക്കല്‍, സാജിദ് മൗവ്വല്‍, സാലിഹ് ബേക്കല്‍, ഖാലിദ് ബേക്കല്‍, ഹുസൈന്‍ മൗവ്വല്‍, മൊയ്തു ഹദ്ദാദ് നഗര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണി തടഞ്ഞത്.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.