Latest News

മാനസികരോഗ ചികിത്സ ഇനി പി.എച്ച്.സികള്‍ വഴിയും ലഭ്യമാക്കും -മന്ത്രി വി.എസ്.ശിവകുമാര്‍

പെരിയ: മാനസികരോഗ ചികിത്സ ഇനി മുതല്‍ പി.എച്ച്.സികളിലും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പെരിയ മാനസിക ആരോഗ്യദിനപരിചരണ കേന്ദ്രത്തിന്റെയും തൊഴില്‍ പരിശീലന യൂണിറ്റിന്റെയും ഉദഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള സര്‍ക്കാറിന്റെയും എന്‍..ആര്‍.എച്ച്. എം-ന്റെയും സഹകരണത്തിലാണ് സംസ്ഥാനത്തെ എല്ലാ പി.എച്ച്.സികളിലും പദ്ധതി നടപ്പിലാക്കുന്നത്. മാനസിക രോഗവിദഗ്ധന്‍ ഉള്‍പ്പെട്ട ഒരു സംഘം പി.എച്ച്.സികളില്‍ മാസത്തില്‍ ഒരു ദിവസം പരിശോധന നടത്തി ചികിത്സിക്കും. കൂടുതല്‍ ചികിത്സ ആവശ്യമുളളവരെ വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റുന്ന തരത്തിലാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 

മാനസിക രോഗ ചികിത്സയ്ക്ക് ശേഷം പുനരധിവാസത്തിനും മാനസിക ശാരീരികോല്ലാസം ലഭ്യമാക്കുന്നതിനുമാണ് ജില്ലകള്‍ തോറും രണ്ട് പകല്‍ വീടുകള്‍ തുടങ്ങുന്നത.് അവയിലൊന്നാണ് പെരിയയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
ഒരു കോടി രൂപ മുതല്‍മുടക്കില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് പകല്‍ വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലനത്തോടൊപ്പം ഇവര്‍ നിര്‍മ്മിക്കുന്ന ജൈവപച്ചക്കറികളും സോപ്പ് ഉല്പനങ്ങളും കരകൗശല വസ്തുക്കളും മാനസ എന്ന ബ്രാന്‍ഡ് നെയിമില്‍ പുറത്തിറക്കും. 

ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡി.എം.ഒ. ഡോ.പി.ഗോപിനാഥന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ബി മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, രാജന്‍ പെരിയ, പൂക്കളം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ സ്വാഗതവും ഡെപ്യൂട്ടി ഡി.എം.ഒ. ഇ.മോഹനന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.