Latest News

മര്‍കസ് എക്‌സ്‌പോ: ഒരുക്കങ്ങള്‍ തുടങ്ങി

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മര്‍കസ് എക്‌സ്‌പോ പ്രദര്‍ശ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. 

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി വിദേശികള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ സന്ദര്‍ശകരായെത്തുന്ന എക്‌സ്ബിഷനില്‍ കാര്‍ഷികം 14, ടെക്‌നോ ഫെസ്റ്റ്, ജനറല്‍ എക്‌സിബിഷന്‍ എന്നീ പവലിയനുകളാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്.
അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ആധുനിക കാര്‍ഷിക രീതികള്‍, കാര്‍ഷിക യന്ത്രങ്ങള്‍, അത്യുല്‍പ്പാദനശേഷിയുള്ള നടീല്‍ വസ്തുക്കള്‍, മൂല്യ വര്‍ദ്ധിത കാര്‍ഷികോല്‍പന്നങ്ങള്‍, വിവിധയിനം ജൈവ വളങ്ങള്‍, കീടനാശിനികള്‍, വളര്‍ത്തുപക്ഷി മൃഗാദികള്‍, പരിപാലന രീതികളും ഉപകരണങ്ങളും, കാര്‍ഷികോല്‍പന്നങ്ങള്‍, കേരളീയ കാര്‍ഷിക പൈതൃക ദൃശ്യവത്ക്കരണം തുടങ്ങിയ പവലിയനുകള്‍ ഒരുക്കിയിരിക്കുന്നു. കേരളീയ സമൂഹത്തെ ആധുനിക കാര്‍ഷിക മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും ബോധവത്കരിക്കാനുമുള്ള വിവിധ സെമിനാറുകളും ഇതോടൊപ്പം നടക്കും.
സാങ്കേതിക വിദ്യകളുടെ വിസ്മയകരമായ കാഴ്ചകളാണ് ടെക്‌നോഫെസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ആധുനിക വാസ്തു ശില്‍പ രീതികള്‍, ഉപകരണങ്ങള്‍, നിര്‍മാണ മേഖലയിലെ വിവിധയിനം യന്ത്രങ്ങള്‍, വാര്‍ത്താ വിനിമയ രംഗത്തെ നൂതനമായ ഉപകരണങ്ങള്‍ തുടങ്ങിയ ചിന്തോദ്ദീപകമായ കാഴ്ചകളാണ് ടെക്‌നോഫെസ്റ്റില്‍ സംവിധാനിച്ചിരിക്കുന്നത്. ഇതോടൊപ്പം സാങ്കേതിക മേഖലയിലെ നവീനമായ സാധ്യതകളെ സംബന്ധിച്ച് സെമിനാറുകള്‍, ശില്‍പശാലകള്‍ തുടങ്ങിയവ എകസ്‌പോ പവലിയനുകളില്‍ സജീവമായിരിക്കും.
കേരള സര്‍ക്കാറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ പ്രശസ്തമായ സ്ഥാപനങ്ങളും കമ്പനികളും ഔദ്യോഗിക സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തിലുടനീളമുള്ള മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാര്‍ഷികം, സാങ്കേതിക വിദ്യ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനങ്ങള്‍ ഒരുക്കാനുള്ള അവസരമുണ്ട്. 

മര്‍കസ് എക്‌സ്‌പോയില്‍ വിവിധ സ്റ്റാളുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946041946 എന്ന നമ്പറില്‍ ബന്ധപ്പെടുക.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.