കാസര്‍കോട്: സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ വരക്കാട് എച്ച്.എസ്.എസ്സിലെ പി.സ്‌നേഹയും ജൂനിയര്‍ പെണ്‍കുട്ടികളുടെ അതേ ഇനത്തില്‍ കല്ല്യോട്ട് ജി.എച്ച്.എസ്.എസ്സിലെ എന്‍.ശ്രീനയും സ്വര്‍ണമഴയിലേക്കാണ് ഓടിക്കയറിയത്. അവര്‍ക്കുചുറ്റും സ്‌നേഹമഴയുമായി അധ്യാപകരും കൂട്ടുകാരും വട്ടം കൂടി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ മത്സരം തുടങ്ങാനായി കായികതാരങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിയപ്പോഴേ മാനമിരുണ്ടിരുന്നു. 'മഴപെയ്താലും മത്സരം തുടരും' എന്ന ഓഫീഷ്യലുകളുടെ വാക്ക് കേട്ടതോടെ പല കായികതാരങ്ങളുടെ മുഖവും മനസ്സും ഇരുണ്ടു. ഓട്ടം തുടങ്ങി കായികതാരങ്ങള്‍ 400 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മഴ ഇരമ്പിയെത്തി. പല താരങ്ങളും പാതിവഴിയില്‍ ഓട്ടമവസാനിപ്പിച്ചു.
എന്നാല്‍, അച്ഛനുകൊടുത്ത വാക്കില്‍നിന്നുള്ള ഊര്‍ജമായിരുന്നു ശ്രീനയുടെ വേഗം കൂട്ടിയത്. ശ്രീനയുടെ അച്ഛന്‍ കുണ്ടംകുഴി കൈക്കോട്ടെ നാരായണന്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് പിരിക്കേറ്റ് ആസ്പത്രിയിലായിരുന്നു. ശ്രീനയുടെ മത്സരത്തിന്റെ തലേന്നാണ് ആസ്പത്രി വിട്ടത്. മഴയ്ക്കും തോല്പിക്കാന്‍ കഴിയാത്ത ആവേശത്തോടെയാണ് ഒമ്പതാം ക്ലാസുകാരി ഫിനിഷ് ചെയ്തത്.
അനിയത്തി അര്‍ച്ചനയും ശ്രീനയ്‌ക്കൊപ്പം കായികമേളയില്‍ മത്സരിക്കാന്‍ എത്തിയിരുന്നു.
മേളയുടെ ആദ്യദിനത്തിലെ അവസാന ഇനം എന്ന പ്രത്യേകതയുമായാണ് വരക്കാട് ശാസ്താനഗറിലെ സ്‌നേഹയുടെ ഓട്ടം തുടങ്ങിയത്. ട്രാക്കും ഫീല്‍ഡും തിരിച്ചറിയാനാകാതെ പല താരങ്ങളുടെയും ട്രാക്ക് തെറ്റി. കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പോയതിനാല്‍ സംസ്ഥാനതലത്തിലേക്ക് പോകാന്‍ കഴിയാതിരുന്നതിന്റെ വാശിയായിരുന്നു സ്‌നേഹയുടെ ഓട്ടത്തില്‍ മുഴുവന്‍.
ഒപ്പമുള്ളവരില്‍ പലരും ഓട്ടം നിര്‍ത്തുന്നത് സ്‌നേഹ അറിഞ്ഞില്ല.
അവസാന 200 മീറ്ററിനായി വിസില്‍ മുഴങ്ങിയപ്പോഴാണ് സ്‌നേഹയുടെ ആവേശം ചുറ്റുമുള്ളവരും തിരിച്ചറിഞ്ഞത്. ഒരു പ്രൊഫഷണല്‍ അത്‌ലറ്റിനെപ്പോലെ സ്‌നേഹ കുതിച്ചുപായുമ്പോള്‍ ഒപ്പമുള്ളവര്‍ പലരും 400 മീറ്റര്‍വരെ പുറകിലായിരുന്നു. ഓടിത്തളര്‍ന്നുവീണ സ്‌നേഹയെ താങ്ങിയെടുക്കാന്‍ മഴമറന്ന് അധ്യാപികമാരും ഓടിയെത്തി.
അവസാന 200 മീറ്ററിനായി വിസില്‍ മുഴങ്ങിയപ്പോഴാണ് സ്‌നേഹയുടെ ആവേശം ചുറ്റുമുള്ളവരും തിരിച്ചറിഞ്ഞത്. ഒരു പ്രൊഫഷണല്‍ അത്‌ലറ്റിനെപ്പോലെ സ്‌നേഹ കുതിച്ചുപായുമ്പോള്‍ ഒപ്പമുള്ളവര്‍ പലരും 400 മീറ്റര്‍വരെ പുറകിലായിരുന്നു. ഓടിത്തളര്‍ന്നുവീണ സ്‌നേഹയെ താങ്ങിയെടുക്കാന്‍ മഴമറന്ന് അധ്യാപികമാരും ഓടിയെത്തി.
രാവിലെ നടന്ന 1500 മീറ്റര്‍ ഓട്ടത്തിലും സ്‌നേഹയ്ക്കായിരുന്നു സ്വര്‍ണം. വരക്കാട് എം.കെ.പദ്മനാഭന്റെയും ബാലാമണിയുടെയും മകള്‍ ശനിയാഴ്ച 5000 മീറ്ററിലും മത്സരിക്കുന്നുണ്ട്.
No comments:
Post a Comment