ബദിയടുക്ക: സംശയ സാഹചര്യത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന പെര്‍ളയിലെ ഭര്‍തൃമതിയെയും രണ്ട് യുവാക്കളെയും വിട്ള പൊലീസ് പിടികൂടി. അതേസമയം തന്നെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
മംഗലാപുരം വിമാനത്താവളത്തിലെ കാര്‍ഗോ തൊഴിലാളി തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അജു, സുഹൃത്ത് വിഷ്ണു എസ്. നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.
കുട്ടിയെ സ്കൂളില്‍ വിട്ടശേഷം പെര്‍ള ടൌണില്‍ നില്‍ക്കുന്നതിനിടെ കാറിലെത്തിയ രണ്ടുപേര്‍ തന്നോട് കാസര്‍കോട്ടേക്കുള്ള വഴി ചോദിക്കുകയും വഴി പറഞ്ഞുകൊടുക്കുന്നതിനിടെ പിറകിലുണ്ടായിരുന്ന ആള്‍ ഡോര്‍ തുറന്ന് അകത്തേക്ക് ബലമായി പിടിച്ചുകയറ്റിയശേഷം കാര്‍ ഓടിച്ചുപോവുകയായിരുന്നുവെന്നുമാണ് യുവതി ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം ഫോണിലൂടെ പരിചയപ്പെട്ട എയര്‍പോര്‍ട്ട് ജീവനക്കാരനും പെര്‍ളയിലെ ഭര്‍തൃമതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. തിങ്കളാഴ്ച സുഹൃത്തിനെ കൂട്ടി കാറില്‍ പെര്‍ളയിലെത്തിയ യുവാവ് ഭര്‍തൃമതിയെ കയറ്റി കര്‍ണാടകയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്.
സംശയം തോന്നിയ പെര്‍ളയിലെ ചില യുവാക്കള്‍ കാര്‍ പിന്തുടരുകയായിരുന്നു. കര്‍ണാടക ഉക്കുടയിലെത്തിയപ്പോള്‍ വിട്ള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉക്കുടയിലെ ചെക്ക്പോസ്റ്റ് ഗേറ്റ് അടച്ചാണ് കാര്‍ പിടികൂടിയത്. തുടര്‍ന്ന് മൂവരെയും ബദിയടുക്ക പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പിന്നീട് ഭര്‍തൃമതി നല്‍കിയ പരാതി പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മംഗലാപുരം വിമാനത്താവളത്തിലെ കാര്‍ഗോ തൊഴിലാളി തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അജു, സുഹൃത്ത് വിഷ്ണു എസ്. നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.
കുട്ടിയെ സ്കൂളില്‍ വിട്ടശേഷം പെര്‍ള ടൌണില്‍ നില്‍ക്കുന്നതിനിടെ കാറിലെത്തിയ രണ്ടുപേര്‍ തന്നോട് കാസര്‍കോട്ടേക്കുള്ള വഴി ചോദിക്കുകയും വഴി പറഞ്ഞുകൊടുക്കുന്നതിനിടെ പിറകിലുണ്ടായിരുന്ന ആള്‍ ഡോര്‍ തുറന്ന് അകത്തേക്ക് ബലമായി പിടിച്ചുകയറ്റിയശേഷം കാര്‍ ഓടിച്ചുപോവുകയായിരുന്നുവെന്നുമാണ് യുവതി ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം ഫോണിലൂടെ പരിചയപ്പെട്ട എയര്‍പോര്‍ട്ട് ജീവനക്കാരനും പെര്‍ളയിലെ ഭര്‍തൃമതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. തിങ്കളാഴ്ച സുഹൃത്തിനെ കൂട്ടി കാറില്‍ പെര്‍ളയിലെത്തിയ യുവാവ് ഭര്‍തൃമതിയെ കയറ്റി കര്‍ണാടകയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്.
സംശയം തോന്നിയ പെര്‍ളയിലെ ചില യുവാക്കള്‍ കാര്‍ പിന്തുടരുകയായിരുന്നു. കര്‍ണാടക ഉക്കുടയിലെത്തിയപ്പോള്‍ വിട്ള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉക്കുടയിലെ ചെക്ക്പോസ്റ്റ് ഗേറ്റ് അടച്ചാണ് കാര്‍ പിടികൂടിയത്. തുടര്‍ന്ന് മൂവരെയും ബദിയടുക്ക പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പിന്നീട് ഭര്‍തൃമതി നല്‍കിയ പരാതി പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്.
No comments:
Post a Comment