കാഞ്ഞങ്ങാട്: ഫേസ് ബുക്ക് പ്രണയത്തില്‍ കുടുങ്ങി നാടുവിട്ട എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം ചൊവ്വാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മാവുങ്കാല്‍ തട്ടാംകുഴിയിലെ രാജന്‍-സുനിത ദമ്പതികളുടെ മകളും പയ്യന്നൂരിനടുത്ത മാതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ ധന്യ(18)യാണ് കാമുകന്‍ ആലപ്പുഴ ജില്ലയിലെ കായംകുളം സി പി സി ആര്‍ ഐക്ക് അടുത്ത് താമസിക്കുന്ന കിരണ്‍ദാസിനോടൊപ്പം ചൊവ്വാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്.
നവംബര്‍ 21 ന് രാവിലെ ധന്യ പതിവ് പോലെ കോളേജിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിലേക്ക് തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടത്തും തിരച്ചിലും അന്വേഷണവും നടത്തിയെങ്കിലും ധന്യയെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ധന്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആദ്യം മലപ്പുറം പരിധിയിലാണെന്നാണ് വ്യക്തമായത്. പിന്നീട് ധന്യ ആലപ്പുഴയിലെ ടവര്‍ പരിധിയിലാണെന്ന് വ്യക്തമായി. ഫേസ് ബുക്കിലൂടെ നടത്തിയ ചാറ്റിംഗില്‍ ഇരുവരും പ്രണയത്തിലാവുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
21 ന് രാവിലെ ധന്യ കോളേജിലേക്ക് പോകാതെ നേരെ കണ്ണൂരിലേക്കാണ് ചെന്നത്. അവിടെ കിരണ്‍ദാസ് കാത്ത് നില്‍പ്പുണ്ടായിരുന്നു. ഇരുവരും അവിടെ നിന്ന് ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു. ധന്യ കിരണ്‍ദാസിനും കിരണ്‍ദാസിന്റെ മാതാപിതാക്കളോടുമൊപ്പമാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. യുവതി വിവാഹ പ്രായമെത്തിയെങ്കിലും യുവാവിന്റെ വയസ്സ് 19 മാത്രം. വിവാഹം കഴിക്കണമെങ്കില്‍ കിരണ്‍ദാസിന് 21 വയസ്സ് പൂര്‍ത്തിയാകണം.
ധന്യയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വീട്ടുകാര്‍ നടത്തി വരികയായിരുന്നു. കെട്ടിട നിര്‍മ്മാണ കരാറുകാരനായ ഒരു യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിക്കുകയും മോതിര കൈമാറ്റം നടക്കുകയും ചെയ്തതാണ്. ധന്യ പോലീസ് സ്റ്റേഷനില്‍ ഹാജരായ വിവരം അറിഞ്ഞ് മാതാപിതാക്കളും യുവതിക്ക് മോതിരമണിഞ്ഞ യുവാവും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
No comments:
Post a Comment