കാഞ്ഞങ്ങാട്: സംസ്ഥാന ഗവണ്‍മെന്റിന്റെ യുജവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. രാഷ്ട്രപതി ലിഡിയ മരിയ കെ.ജെയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായി സത്യപ്രതിജ്ഞ നടന്നു. തുടര്‍ന്ന് അനുശോചന പ്രമേയം സ്പീക്കര്‍ അനീന മനോജ് അവതരിപ്പിച്ചു. പ്രധാനമന്ത്രി ടി.വി.ഗായത്രി, പ്രതിപക്ഷനേതാവ് സി.ശബരീഷ് തുടങ്ങിയവര്‍ അന്തരിച്ച നേതാവിനെ അനുസ്മരിച്ച് സംസാരിച്ചു.
ചോദ്യോത്തരവേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാരായ വി.അഞ്ജന, ഗംഗാധരന്‍, നിമിഷ ചന്ദ്രന്‍, സൂര്യകിരണന്‍ പി.നായര്‍, ചിത്തിര വേണുഗോപാല്‍, എച്ച്.എന്‍.ധനുഷ്, ഷാഹിന ഹമീദ് എന്നിവര്‍ മറുപടി നല്‍കി. ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അടിയന്തിര പ്രമേയം എന്നീ നടപടികളിലേക്ക് സഭ കടന്നു. തുടര്‍ന്ന് ബില്ല് അവതരണമായിരുന്നു. റെയില്‍വേ സുരക്ഷാബില്‍ 2014, സമഗ്രവിദ്യാഭ്യാസ പരിഷ്‌കരണ 2014 എന്നീ ബില്ലുകള്‍ നിയമമാക്കാനായി അവതരിപ്പിച്ചു. യൂത്ത് പാര്‍ലമെന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.സദാശിവന്‍ നേതൃത്വം നല്‍കി.
No comments:
Post a Comment