Latest News

സാംസ്‌ക്കാരിക അടിമത്വത്തില്‍ നിന്ന് സമൂഹം മോചനം നേടണം: പി.കെ. പാറക്കടവ്

ദുബൈ: ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയകളുടെയും അനിയന്ത്രിതമായ സ്വാധീനം സമൂഹത്തെ സാംസ്‌ക്കാരിക അടിമത്വത്തിലേക്കു നയിക്കുകയാണെന്നു പ്രശസ്ത കഥാകൃത്ത് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു.

പാരമ്പര്യത്തെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും മറക്കുന്ന പുതു തലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ട് വന്നാള്‍ മാത്രമേ , മൂല്യങ്ങള്‍ തലമുറകളിലേക്ക് കൈ മാറാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

43മത് യു.എ .ഇ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സാംസ്‌കാരിക സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പി.കെ.പാറക്കടവ്.

'ന്യൂ ജനറേഷന്‍ സങ്കല്‍പ്പങ്ങളും , സാംസ്‌ക്കാരിക വെല്ലു വിളികളും'എന്നാ വിഷയത്തില്‍ നടന്ന സെമിനാര് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നെററിന്റെ അനന്ത സാധ്യതകളെ ഫലഫലപ്രദമായി ഉപയോഗപ്പെടുത്താനും പുതിയ കാലത്തെ യാഥാര്‍ത്യങ്ങളെ മുന്‍വിധിയില്ലാതെ സ്വീകരിക്കുവാനും സാധിക്കണമെന്നു അദ്ദേഹം അഭിപ്രയപ്പെട്ടു .
റയീസ് തലശ്ശേരി അധ്യക്ഷത വഹിച്ചു.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ വിഷയമവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി , ഇ. കെ.ദിനേശന്‍, കെ.എം.കെ.വെള്ളയില്‍ പ്രസംഗിച്ചു.

കെ.എം.കെ.വെള്ളയില്‍ രചിച്ച പാട്ടും ജീവിതവും എന്ന പുതകത്തിന്റെ പ്രകാശനം പി.കെ പാറക്കടവ് നിര്‍വഹിച്ചു. മുഹമ്മദ് വെട്ടുകാട് പുസ്തക പരിചയം നടത്തി. സൈനുദ്ധീന്‍ ചേലേരി സ്വാഗതം പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ ബീരവുന്നി തൃത്താല , അഡ്വക്കറ്റ് സാജിദ്, ഓ.കെ.ഇബ്രാഹിം. മുസ്തഫ തിരൂര്, ഹനീഫ് ചെര്‍ക്കള , ഹനീഫ് കല്മാട്ട സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.