കൊച്ചി: സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ വീണ്ടും വിവാഹിതയാകുന്നോ… നേരത്തെ രണ്ട് വിവാഹങ്ങള്‍ കഴിഞ്ഞ ആളാണ് സരിത. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ മകള്‍ക്കൊപ്പം എത്തിയതായിരുന്നു സരിത. പരിപാടിക്കിടെ മകളാണ് അമ്മയുടെ വിവാഹക്കാര്യം പറഞ്ഞത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സരിത ഇക്കാര്യം നിഷേധിച്ചിട്ടും ഇല്ല. സരിതയുടെ സുഹൃത്തായ ദാസ് എന്ന ആളാണ് വിവാഹം കഴിക്കുന്നതെന്നാണ് പറയുന്നത്. കുട്ടിപ്പട്ടാളത്തില്‍ സരിതക്കൊപ്പം അമ്മയും ദാസും ഉണ്ടായിരുന്നു. ഡിസംബര്‍ 30 നാണ് വിവാഹം എന്നാണ് കുട്ടി പറഞ്ഞത്.
സോളാര്‍ കേസില്‍ സരിത ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെയാണ് സരിതയുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഈ സംഭവത്തില്‍ സരിതയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
ആദ്യ വിവാഹം തകര്‍ന്നപ്പോഴായിരുന്നു സരിത സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ വിവാഹം കഴിച്ചത്. എന്നാല്‍ ബിജു തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പറഞ്ഞ് ആ ബന്ധവും പിരിഞ്ഞു. ബിജു രാധാകൃഷണന്‍ ഇപ്പോഴും ജയിലില്‍ ആണ്. രണ്ട് കുട്ടികളാണ് സരിതക്കുള്ളത്. ഇതില്‍ ഒരു കുട്ടിയുടെ പിതാവ് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.
കേരളത്തില്‍ സെലിബ്രിറ്റികള്‍ക്ക് കിട്ടുന്നതുപോലുള്ള സ്വീകരണമാണ് ഇപ്പോള്‍ സരിതക്ക് ലഭിക്കുന്നത്. ചാനല്‍ പരിപാടികളില്‍ സജീവമായ സരിത ഇതിനിടെ ഒരു സിനിമയിലും അഭിനയിച്ചു.
No comments:
Post a Comment