ഉദുമ: കോട്ടിക്കുളം റയില്‍വേ സ്‌റ്റേഷനു സമീപം റയില്‍വേ ഗേറ്റില്‍ പെട്ടിഓട്ടോ ഇടിച്ച് ട്രെയിന്‍ സിഗ്നല്‍ സംവിധാനം താറുമാറായി. ഇതോടെ കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം വൈകി. കോട്ടിക്കുളം റയില്‍വേ സ്‌റ്റേഷനോടു ചേര്‍ന്നുള്ള ഭണ്ഡാരവീട്ടിനടുത്തെ റയില്‍വേ ഗേറ്റാണ് പെട്ടിഓട്ടോ ഇടിച്ചു തകര്‍ന്നത്.
ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. മംഗളൂരുനിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെ പെട്ടിഓട്ടോ ഓടിച്ചു കയറ്റിയതാണ് അപകടത്തിനു കാരണം. റിക്ഷയുടെ മുകളിലുള്ള സാധനങ്ങളില്‍ തട്ടിയാണ് ഗേറ്റിന്റെ പൈപ്പുകള്‍ പൊട്ടിയത്. ഇതോടെ സിഗ്നല്‍ ബന്ധം താറുമാറാവുകയായിരുന്നു. ഗേറ്റ് തുറക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്.
സാങ്കേതിക വിദഗ്ധ സംഘം ഞായറാഴ്ച എത്തി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ട്രെയിന്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാവൂ എന്ന് റയില്‍വേ അധികൃതര്‍ പറയുന്നു. ഇലക്ട്രിക് സിഗ്നല്‍ സംവിധാനം താറുമാറായതോടെ ഇരുവശത്തേക്കുമുള്ള ട്രെയിനുകള്‍ പത്തു മുതല്‍ ഇരുപത് മിനിറ്റു വരെ വൈകി ഗേറ്റ് തകര്‍ന്നതോടെ റോഡ് മാര്‍ഗമുള്ള വാഹനങ്ങള്‍ ഇനി തൃക്കണ്ണാട് ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള വഴിയിലൂടെ പോകേണ്ടി വരും.

ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനങ്ങളില്‍ ഓടിച്ചു കയറ്റി അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണെന്നും 15 ദിവസത്തിനുള്ളില്‍ മൂന്നു തവണ ഇതേ പോലെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. പ്ലാറ്റ് ഫോമിന്റെ അറ്റകുറ്റപ്പണി നടത്തിയതിനെ തുടര്‍ന്ന് ഈ റയില്‍വേ ഗേറ്റ് ഏഴുദിവസം അടച്ചിരുന്നത് അടുത്തിടെയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment