പാണ്ടിക്കാട്: സ്റ്റുഡിയോകളിലും മറ്റും കവര്‍ച്ചനടത്തിയ കേസില്‍ പിടിയിലായ പ്രതിയില്‍നിന്ന് ഒരുകോടി രൂപയോളം വിലമതിക്കുന്ന കമ്പ്യൂട്ടര്‍, ക്യാമറ, അനുബന്ധ സാമഗ്രികള്‍ പോലീസ് കണ്ടെടുത്തു. തമിഴ്‌നാട് ആമ്പൂര്‍ ചുണ്ണാമ്പുകാലൈ സ്വദേശി മുബാറക്അലി(39)യില്‍ നിന്നാണ് പാണ്ടിക്കാട് സി.ഐ ആര്‍. മനോജ്കുമാര്‍, മേലാറ്റൂര്‍ എസ്.ഐ കെ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തൊണ്ടിമുതലുകള്‍ കണ്ടെത്തിയത്.
92 കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍, 45 മദര്‍ബോര്‍ഡുകള്‍, 90 ഹാര്‍ഡ് ഡിസ്‌കുകള്‍, നിേക്കാണ്‍, കാനണ്‍, സോണി കമ്പനികളുടെ 40 ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍, 15 വീഡിയോക്യാമറകള്‍, 10 ലാപ്‌ടോപ്പുകള്‍, 13 ഫ്ലഷ് ലൈറ്റുകള്‍, മറ്റ് സ്റ്റുഡിയോ അനുബന്ധ സാമഗ്രികള്‍ എന്നിവയാണ് തമിഴ്‌നാട്ടില്‍നിന്ന് കണ്ടെടുത്തത്. പരാതിക്കാര്‍ തമിഴ്‌നാട്ടിലെത്തി കളവുമുതലുകള്‍ തിരിച്ചറിഞ്ഞ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
കീഴാറ്റൂര്‍ പഞ്ചായത്തോഫീസിലെ മോഷണവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പാണ് പ്രതിയെ അറസ്റ്റുചെയ്തത്. പിന്നീട് തുടരന്വേഷണത്തിനും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സൗണ്ട് എന്‍ജിനിയറായ മുബാറക് അലി മോഷ്ടിച്ച സാധനങ്ങള്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ആഡംബരക്കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
എ.എസ്.ഐ സി.എം. വേണുഗോപാല്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സി.പി. മുരളീധരന്‍, സി.പി. സന്തോഷ്‌കുമാര്‍, പി.കെ. അബ്ദുള്‍സലാം, കെ. മുരളീധരന്‍, സി. മണികണ്ഠന്‍, പി.എന്‍. മോഹനകൃഷ്ണന്‍, വി. മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍, സന്തോഷ്‌കുമാര്‍, കെ.എന്‍. ഗിരീഷ്‌കുമാര്‍, സതീഷ്‌കുമാര്‍, ടി. സലീന, സി. അംബിക, കെ.പി. സിന്ധു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
92 കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍, 45 മദര്‍ബോര്‍ഡുകള്‍, 90 ഹാര്‍ഡ് ഡിസ്‌കുകള്‍, നിേക്കാണ്‍, കാനണ്‍, സോണി കമ്പനികളുടെ 40 ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍, 15 വീഡിയോക്യാമറകള്‍, 10 ലാപ്‌ടോപ്പുകള്‍, 13 ഫ്ലഷ് ലൈറ്റുകള്‍, മറ്റ് സ്റ്റുഡിയോ അനുബന്ധ സാമഗ്രികള്‍ എന്നിവയാണ് തമിഴ്‌നാട്ടില്‍നിന്ന് കണ്ടെടുത്തത്. പരാതിക്കാര്‍ തമിഴ്‌നാട്ടിലെത്തി കളവുമുതലുകള്‍ തിരിച്ചറിഞ്ഞ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
കീഴാറ്റൂര്‍ പഞ്ചായത്തോഫീസിലെ മോഷണവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പാണ് പ്രതിയെ അറസ്റ്റുചെയ്തത്. പിന്നീട് തുടരന്വേഷണത്തിനും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സൗണ്ട് എന്‍ജിനിയറായ മുബാറക് അലി മോഷ്ടിച്ച സാധനങ്ങള്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ആഡംബരക്കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
എ.എസ്.ഐ സി.എം. വേണുഗോപാല്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സി.പി. മുരളീധരന്‍, സി.പി. സന്തോഷ്‌കുമാര്‍, പി.കെ. അബ്ദുള്‍സലാം, കെ. മുരളീധരന്‍, സി. മണികണ്ഠന്‍, പി.എന്‍. മോഹനകൃഷ്ണന്‍, വി. മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍, സന്തോഷ്‌കുമാര്‍, കെ.എന്‍. ഗിരീഷ്‌കുമാര്‍, സതീഷ്‌കുമാര്‍, ടി. സലീന, സി. അംബിക, കെ.പി. സിന്ധു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
No comments:
Post a Comment