തങ്ങളുടെ അരുമകളുടെ ബെഞ്ചില്‍ ഒരുമയോടെ ഇരുന്ന് നൂറോളം അമ്മമാര്‍ക്ക് ആത്മവിശ്വാസത്തിന്റെയും സുരക്ഷിത ബോധത്തിന്റെയും നല്ല പാഠങ്ങള്‍ നല്‍കി ബാലചന്ദ്രന്‍ കൊട്ടോടിയാണ് മാത്യസംഗമം ഉദ്ഘാടനം ചെയ്തത്. നന്മയുടെ പൂരമായ അമ്മമാര്‍ ഒന്നിച്ചാല്‍ ഒരു കുടുംബം മാത്രമല്ല ഒരുനാടു തന്നെ നന്നാകുമെന്ന പഴമൊഴി കഥകളിലൂടെയും കൂട്ടപ്പാട്ടുകളിലൂടെയും ബാലചന്ദ്രന്‍ അവതരിപ്പിച്ചപ്പോള്‍ എണ്‍പതിലെത്തിയ കുമ്പയുടെ മുഖത്ത് അനുഭവക്കരുത്തിന്റെ പൊന്‍വെളിച്ചം. വിദ്യാലയത്തില്‍ നിന്നുള്ള ഗ്യഹപാഠങ്ങള്‍ ചെയ്യാന്‍ എങ്ങനെ ഒരമ്മയ്ക്ക് പഠനസഹായിയായി പ്രവര്‍ത്തിക്കാം എന്നതുള്‍പ്പെടെ നിരവധി ആശയങ്ങളാണ് പരിപാടിയിലൂടെ കുട്ടികള്‍ക്ക് കൈമാറിയത്.
അറിവുല്‍സവ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിരവധി പദ്ധതികള്‍ക്ക് പരിപാടിയില്‍ രൂപം നല്‍കി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, മദര്‍ പി. ടി. എ അദ്ധ്യക്ഷ കെ. രജിത, വി. വിജയകുമാരി, ശോഭന കൊഴുമ്മല്‍, സിനി അബ്രഹാം, റോഷ്‌ന, അനിത, പി. ഈശാനന്‍, പ്രമോദ് കാടങ്കോട്, എന്നിവര്‍ നേത്യത്വം നല്‍കി.
No comments:
Post a Comment