തിരുവനന്തപുരം: സംസ്ഥാനത്തെ പക്ഷിപ്പനി തീവ്രതയേറിയതെന്ന് കേന്ദ്രം. മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തും.താറാവ് നഷ്ടമായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കൂട്ടി. ചത്തൊടുങ്ങുന്ന താറാവിന് 150 രൂപയും താറാവ് കുഞ്ഞിന് 75 രൂപയും നല്‍കും. മുന്‍കരുതലുകള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ് എന്നിവയുടെ മാംസം, മുട്ട, കോഴിവളം എന്നിവയുടെ വില്‍പ്പന നിരോധിച്ചു.
അതേസമയം ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനിക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിരോധ മരുന്നുകളും കിറ്റുകളും ലഭിക്കാഞ്ഞതിനാല്‍ വൈകിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു ദിവസത്തേക്കുള്ള മരുന്നുകളാണ് ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. സന്നദ്ധ പ്രവര്‍ത്തകര്‍ ഫീല്‍ഡ് സര്‍വെ നടത്തി രോഗത്തിന്റെ സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുകയാണ്.
എട്ടുമണിയോടെ താറാവുകളെ കൊന്നൊടുക്കുന്നത് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മരുന്നെത്താത്തത് നടപടികള്‍ വൈകിച്ചു. മുന്‍കരുതലായി രോഗം രൂക്ഷമായ ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിലെ രണ്ടു ലക്ഷത്തിലധികം താറാവുകളെ കൊല്ലാനും തീരുമാനമെടുത്തുവെങ്കിലും ചൊവ്വാഴ്ച തന്നെ താറാവുകളെ കൊല്ലാനാകുമോയെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
കേന്ദ്രമാനദണ്ഡം അനുസരിച്ച് താറാവ് ഒന്നിന് 37 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുവെങ്കിലും തുക അപാര്യാപതമാണെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വര്‍ധിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കാവശ്യമായ മരുന്നുകള്‍ ചൊവ്വാഴ്ച രാവിലെ തന്നെ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 5000 കിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വെറും 200 കിറ്റുകള്‍ മാത്രമാണ് ലഭ്യമായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അതേസമയം ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനിക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിരോധ മരുന്നുകളും കിറ്റുകളും ലഭിക്കാഞ്ഞതിനാല്‍ വൈകിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു ദിവസത്തേക്കുള്ള മരുന്നുകളാണ് ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. സന്നദ്ധ പ്രവര്‍ത്തകര്‍ ഫീല്‍ഡ് സര്‍വെ നടത്തി രോഗത്തിന്റെ സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുകയാണ്.
എട്ടുമണിയോടെ താറാവുകളെ കൊന്നൊടുക്കുന്നത് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മരുന്നെത്താത്തത് നടപടികള്‍ വൈകിച്ചു. മുന്‍കരുതലായി രോഗം രൂക്ഷമായ ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിലെ രണ്ടു ലക്ഷത്തിലധികം താറാവുകളെ കൊല്ലാനും തീരുമാനമെടുത്തുവെങ്കിലും ചൊവ്വാഴ്ച തന്നെ താറാവുകളെ കൊല്ലാനാകുമോയെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
കേന്ദ്രമാനദണ്ഡം അനുസരിച്ച് താറാവ് ഒന്നിന് 37 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുവെങ്കിലും തുക അപാര്യാപതമാണെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വര്‍ധിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കാവശ്യമായ മരുന്നുകള്‍ ചൊവ്വാഴ്ച രാവിലെ തന്നെ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 5000 കിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വെറും 200 കിറ്റുകള്‍ മാത്രമാണ് ലഭ്യമായത്.
No comments:
Post a Comment