ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖല 11ല്‍ വന്‍ തീപിടിത്തം. 18ാം നമ്പര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അറബ് വംശജരുടെ ഉടമസ്ഥതയിലുള്ള ഇ.എന്‍.പി.ഐ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി പാക് ഫാക്ടറിയാണ് കത്തിയത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30നായിരുന്നു അപകടം.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവ സമയം നൂറോളം തൊഴിലാളികള്‍ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നു. ചിലര്‍ നല്ല ഉറക്കത്തിലായിരുന്നു. സ്ഥാപനത്തില്‍ നിന്ന് അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങിയ തൊഴിലാളികളില്‍ ചിലര്‍ തീയും പുകയും ഉയരുന്നത് കണ്ടു. ഇവര്‍ ഉടനെ തന്നെ അകത്തുള്ളവരെ വിവരം അറിയിച്ചു. ഇവര്‍ പുറത്തേക്കിറങ്ങി ഓടിയത് കാരണമാണ് വന്‍ ദുരന്തം വഴിമാറിയത്.
കത്തിയ സ്ഥാപനത്തില്‍ 30ല്‍പരം മലയാളി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സംഭവ സമയം ഇവര്‍ ബിന്‍ ലാദിന്‍ സിഗ്നലിന് സമീപത്തെ താമസ സ്ഥലത്തായിരുന്നു. അപകടം നടന്ന കമ്പനിക്ക് സമീപം രാസവസ്തുക്കള്‍ സൂക്ഷിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന അല്‍ അമീര്‍ എന്നൊരു കമ്പനി കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് തുടക്കം മുതല്‍ ശ്രദ്ധിച്ചത് കാരണമാണ് വന്‍ ദുരന്തം അകന്നത്. ഇത് കത്തിയിരുന്നെങ്കില്‍ ദുരന്തത്തിന്‍െറ വ്യാപ്തി കൂടുമായിരുന്നു.
ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന അലുമിനിയം പേപ്പര്‍, മാലിന്യം സംഭരിക്കുന്ന പ്ളാസ്റ്റിക് സഞ്ചികള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് സിറ്റി പാക്. ഇതിന് ഉപയോഗിക്കുന്ന കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങളെല്ലാം കത്തി നാശമായിട്ടുണ്ട്. ഇതിന് പുറമെ ഭക്ഷണം പാര്‍സലായി നല്‍കാന്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് പാത്രങ്ങളുടെ വന്‍ ശേഖരമാണ് കത്തി ചാമ്പലായത്.
ഞായറാഴ്ച്ചയിലെ വിറ്റുവരവ് ഇനത്തില്‍ സുക്ഷിച്ചിരുന്ന അര ലക്ഷത്തോളം ദിര്‍ഹവും രേഖകളും പാസ്പോര്‍ട്ടുകളും കത്തിയിട്ടുണ്ട്. പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ കത്തിയ പുകയും ദുര്‍ഗന്ധവും കാരണം അപകട സ്ഥലത്തേക്ക് അടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. വളരെ അകലേക്ക് പോലും തീയും പുകയും കാണാമായിരുന്നു.
യന്ത്രങ്ങളുടെ ചിലഭാഗങ്ങള്‍ പൊട്ടിതെറിച്ച് ചിതറി വീണത് പരിഭ്രാന്തി പരത്തിയെങ്കിലും അതുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും ഉണ്ടായില്ല. അപകടത്തെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടെങ്കിലും പൊലീസ് ഇടപ്പെട്ട് ഒഴിവായതായി യാത്രകാര്‍ പറഞ്ഞു.
ഷാര്‍ജക്ക് പുറമെ, ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നും സിവില്‍ഡിഫന്‍സ് രക്ഷ പ്രവര്‍ത്തനത്തിനത്തെിയിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.
ഫോറന്‍സിക് വിഭാഗത്തിലെ ഉന്നത സംഘം സംഭവ സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ രണ്ടാമത്തെ തീപ്പിടിത്തമാണ് വ്യവസായ മേഖലയില്‍ നടക്കുന്നത്.
ഫോറന്‍സിക് വിഭാഗത്തിലെ ഉന്നത സംഘം സംഭവ സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ രണ്ടാമത്തെ തീപ്പിടിത്തമാണ് വ്യവസായ മേഖലയില്‍ നടക്കുന്നത്.


No comments:
Post a Comment