മംഗളൂരു: തീര്‍ഥഹള്ളിയില്‍ അസ്വാഭാവിക മരണത്തിനിരയായ നന്ദിത(15)യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും കുട്ടി മരിച്ചത് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഗുളികകള്‍ കഴിച്ചാണെന്ന് കേസന്വേഷിക്കുന്ന സി.ഐ.ഡി.സംഘത്തിന് സൂചന ലഭിച്ചു.
രക്തസമ്മര്‍ദം കുറയ്ക്കുന്ന അമോല്‍ഡിപിന്‍ എന്ന ഗുളിക കണക്കിലധികം കഴിച്ചതാണ് മരണകാരണമായതെന്നാണ് സി.ഐ.ഡി.യുടെ പ്രാഥമിക കണ്ടെത്തല്‍.
നന്ദിത ഗുളികകള്‍ കഴിക്കുന്നതിനുമുമ്പ് മരിക്കാന്‍പോവുകയാണെന്ന് ഫോണിലൂടെ സന്ദേശം കൈമാറിയതായി സി.ഐ.ഡി. കണ്ടെത്തിയിട്ടുണ്ട്.
നന്ദിത ഗുളികകള്‍ കഴിക്കുന്നതിനുമുമ്പ് മരിക്കാന്‍പോവുകയാണെന്ന് ഫോണിലൂടെ സന്ദേശം കൈമാറിയതായി സി.ഐ.ഡി. കണ്ടെത്തിയിട്ടുണ്ട്.
ആസ്പത്രിയിലെത്തുമ്പോള്‍ നന്ദിത അബോധാവസ്ഥയിലായിരുന്നു. രക്തസമ്മര്‍ദം കുറയുകയും നാഡിമിടിപ്പ് നിലയ്ക്കുകയും ചെയ്ത നിലയിലാണെന്ന് ഡോക്ടര്‍മാര്‍ സി.ഐ.ഡി. സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടി അല്‍മോഡിപിന്‍ എന്ന ഗുളികയാണ് കഴിച്ചതെന്ന നിഗമനത്തില്‍ സി.ഐ.ഡി. എത്തിയത്.
നന്ദിതയുടെ അമ്മൂമ്മയ്ക്കായി സൂക്ഷിച്ചിരുന്ന ഗുളികകളാണ് ഒന്നിച്ച് കഴിച്ചത്. നന്ദിതയുടെ ബാഗില്‍നിന്ന് കിട്ടിയ മരണക്കുറിപ്പും ഇതിനെ സാധൂകരിക്കുന്നുണ്ട്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment