Latest News

മാഞ്ചില്‍ വ്യാജ ഏറ്റമുട്ടല്‍: 7 സൈനികര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: മച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഏഴു പേര്‍ക്ക് സൈനികക്കോടതി ജീവപര്യന്തം തടവു വിധിച്ചു. ഇതില്‍ രണ്ടു പേര്‍ സൈനിക ഓഫീസര്‍മാരും അഞ്ചു പേര്‍ സൈനികരുമാണ്. ഇവരുടെ എല്ലാവിധ ആനുകൂല്യങ്ങളും സസ്പെന്‍ഡ് ചെയ്യാനും സൈനിക കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2010 ഏപ്രില്‍ 30ന് ആയിരുന്നു ജമ്മു-കശ്മീരിലെ മച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. മൂന്നു പേരാണ് കൊല്ലപ്പെട്ടത്. പാക് ഭീകരവാദികള്‍ എന്നാരോപിച്ചായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം വ്യാജ ഏറ്റുമുട്ടലില്‍ മൂവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു കേസ്.

ബാരാമുള്ള സ്വദേശികളായ ഷാസാദ് അഹമ്മദ് ഖാന്‍, റിയാസ് അഹമ്മദ് ലോണ്‍, മുഹമ്മദ് ഷാഫി ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് കശ്മീരില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
2010 ഏപ്രില്‍ 27 മുതല്‍ ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മേജര്‍ ഉപീന്ദറിനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാലാം രജപുത് റെജിമെന്റിലെ കമാന്റിംഗ് ഓഫീസര്‍ ഡികെ പത്താനിയയെ തല്‍സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.