മംഗളൂരു: സ്വന്തം കാമുകന്റെ വീട്ടില്‍നിന്ന് പലതവണയായി അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി ഒടുവില്‍ പിടിയിലായി. ജെപ്പു മറിയ നഗറിലെ സാല്‍വിന്‍ ദിയാസ് (20) ആണ് പോലീസിന്റെ പിടിയിലായത്. കാമുകന്റെ അമ്മ ബോന്ദലിലെ ലിസി ഗോണ്‍സാല്‍വസിന്റെ പരാതിപ്രകാരമായിരുന്നു അറസ്റ്റ്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സാല്‍വിന്‍ ഇടയ്ക്ക് വീട്ടില്‍ വന്നുപോകുമ്പോഴെല്ലാം ചില സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നത് ലിസി ശ്രദ്ധിച്ചിരുന്നു. അവസാനമായി ഇക്കഴിഞ്ഞ നാലിന് രണ്ടു സ്വര്‍ണവളകളുംകൂടി നഷ്ടമായപ്പോള്‍ ലിസി മംഗലാപുരം പോലീസില്‍ പരാതി നല്‍കി.
റൂറല്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ സാല്‍വിന്‍ കുറ്റം സമ്മതിച്ചു. ഒരു സ്വര്‍ണമാല, നാല് സ്വര്‍ണവള, ഒരു മോതിരം എന്നിവ മോഷ്ടിച്ചതായി സാല്‍വിന്‍ സമ്മതിച്ചു. തനിക്ക് പണത്തിന് അത്യാവശ്യം വന്നതുകൊണ്ടാണ് ഇതു ചെയ്തതെന്നും സ്വര്‍ണം പമ്പുവെല്ലിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണെന്നും സാല്‍വിന്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥാപനത്തിലെത്തി സ്വര്‍ണം കണ്ടെടുത്തു.
No comments:
Post a Comment