Latest News

വന്ധ്യംകരണ ശസ്ത്രക്രിയ: ഛത്തീസ്ഗഡില്‍ 8 സ്ത്രീകള്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഡില്‍ ശനിയാഴ്ച നടന്ന വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത എട്ടുപേര്‍ മരിച്ചു. 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബിലാസ്പൂരിലും താഖത്പൂരിലുമാണ് ശനിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രാലയം വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ നടത്തിയത്.

ക്യാമ്പില്‍ പങ്കെടുത്ത ജാനകി ഭായ് (30) യെയാണ് ആദ്യം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബിലാസ്പുര്‍ ജില്ലാ ആസ്പത്രിയില്‍ തിങ്കളാഴ്ച രാവിലെ അവര്‍ മരിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെയാണ് മറ്റ് അഞ്ച് സ്ത്രീകള്‍ മരിച്ചത്. 52 പേര്‍ ഇപ്പോള്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലുണ്ട്. ഛര്‍ദ്ദി, കഠിനമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് സ്ത്രീകള്‍ ആസ്പത്രിയിലെത്തിയത്.

ചികിത്സയില്‍ കഴിയുന്നവരില്‍ 15 പേര്‍ അത്യാസന്ന നിലയിലാണ്. 38 പേരെ ഉടന്‍ അപ്പോളോ ആസ്പത്രിയിലേക്കും ബിലാസ്പൂരിലെ സിംസ് ആസ്പത്രിയിലേക്കും മാറ്റുമെന്ന് ആസ്പത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച്ടു സംസ്ഥാന ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. കമാല്‍പ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളിന്റെ മണ്ഡലമാണ് ബിലാസ്പുര്‍

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.