Latest News

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: പുതിയ പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. യുണീക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് നീക്കം. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കിയാലും മതിയാകും.

പാസ്‌പോര്‍ട്ട് കിട്ടാന്‍ പോലീസ് വെരിഫിക്കേഷനും തുടര്‍ന്നുള്ള കാലതാമസവും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടപടികള്‍ സുതാര്യവും ലളിതവുമാക്കണമെന്നും പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ആധാര്‍ കാര്‍ഡോ, നമ്പറോ ഉണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് അപേക്ഷകന്റെ തിരിച്ചറിയല്‍ നടപടികള്‍ ഏറക്കുറെ എളുപ്പമാകുമെന്ന വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം.

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച വ്യക്തിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ കണ്ടെത്താനുള്ള സംവിധാനം ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രണ്ടു മാസത്തിനകം നിലവില്‍ കൊണ്ടുവരും. ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനു മുന്‍പായി ബ്യൂറോയുടെ ഡേറ്റാബേസില്‍ നിന്ന് അപേക്ഷകന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ കഴിയും.

അപേക്ഷകന്‍ കുറ്റവാളിയല്ലെന്നു ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സാക്ഷ്യപ്പെടുത്തിയാല്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടിക്രമം പൂര്‍ണമാകും. പൗരത്വം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങി എല്ലാ കാര്യങ്ങളും സ്വയം സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷയില്‍ വെരിഫിക്കേഷന്‍ അധികാരമുള്ള പൊലീസ് സ്റ്റേഷന്റെ പേരും കാണിച്ചിരിക്കണം. വിദേശ യാത്രയ്ക്കു മുമ്പായുള്ള വെരിഫിക്കേഷന്‍ നടപടികളെ ഇത് കൂടുതല്‍ സുഗമമാക്കും. എന്നാല്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യും.


Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.