Latest News

പണമിടപാട് സ്ഥാപനത്തിലെ കവര്‍ച്ച: മാനേജരും ജീവനക്കാരിയും അറസ്റ്റില്‍

കോയമ്പത്തൂര്‍: പണമിടപാടു സ്ഥാപനത്തില്‍ ഒരു കോടിയിലധികം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ഒരു സ്ത്രീയടക്കം രണ്ടു മലയാളി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവൈപുതൂര്‍ ഓംശക്തി നഗറില്‍ ഇന്ത്യാ ഇന്‍ഫോലൈന്‍ ഫിനാന്‍സ് ലിമിറ്റഡ് ശാഖയില്‍ കവര്‍ച്ച നടത്തിയ മാനേജര്‍ സുനില്‍ കുമാര്‍ (32), ജീവനക്കാരി സീതു (35) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണിവര്‍.

ഞായറാഴ്ച രാവിലെ കാവല്‍ക്കാരനെത്തിയപ്പോള്‍ സ്ഥാപനത്തിന്റെ ഷട്ടറും മാനേജരുടെ മുറിയും തുറന്നു കിടക്കുന്നതു കണ്ടിരുന്നു. ഏഴു ലോക്കറുകളില്‍ 457 പായ്ക്കറ്റുകളില്‍ സൂക്ഷിച്ച 1.76 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 5.75 ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണു സുനില്‍ കുമാറും സീതുവും പിടിയിലായത്.

മോഷ്ടിച്ച ആഭരണങ്ങള്‍ സുനില്‍ കുമാറിന്റെ ചിറ്റൂരിലെ വീടിനു പുറകില്‍ കുഴിച്ചിട്ട നിലയിലും പണം സീതുവിന്റെ താമസസ്ഥലത്തുനിന്നും കണ്ടെടുത്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ അറിയിച്ചു. സുനില്‍കുമാര്‍ ദിവസങ്ങള്‍ക്കു മുന്‍പു സ്ഥാപന അധികൃതര്‍ക്കു രാജി നല്‍കിയിരുന്നു.

അതിനു മുന്‍പേ ലോക്കറുകളുടെ കള്ളത്താക്കോലുകള്‍ ഇയാള്‍ തയാറാക്കി. കവര്‍ച്ച നടത്തുമ്പോള്‍ സ്ഥാപനത്തിലെ അപായ സൂചന നല്‍കുന്ന അലാറത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. കവര്‍ച്ചയ്ക്കു ശേഷം സ്ഥാപനത്തിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലെ ഹാര്‍ഡ് ഡിസ്‌ക് അഴിച്ചെടുത്ത സുനില്‍കുമാര്‍ അത് പുട്ടുവിക്കി ജലാശയത്തില്‍ ഉപേക്ഷിച്ചു. ചിറ്റൂരിലേക്കുള്ള യാത്രയ്ക്കിടെ മോഷണം തെളിയാതിരിയ്ക്കാന്‍ ഒരു ക്ഷേത്ര ഭണ്ഡാരത്തില്‍ 18,000 രൂപ നിക്ഷേപിച്ചതായും സുനില്‍ കുമാര്‍ പൊലീസിനോടു സമ്മതിച്ചു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.