ബറേലി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നൃത്തം ചെയ്യിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാള്‍ നര്‍ത്തകി കൂടിയായ പെണ്‍കുട്ടിയുടെ നേരെ 30,000 രൂപ വലിച്ചെറിയുകയും ചെയ്തു. നിഗോഹി സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ശൈലേന്ദ്ര കുമാര്‍ ശുക്ലയാണ് സസ്‌പെന്‍ഷനിലായത്.
ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച നടന്ന രാംലീല ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സംഭവം. ആഘോഷങ്ങളില്‍ നൃത്തം ചെയ്യാനെത്തിയ സംഘത്തിലെ അംഗമായിരുന്നു പെണ്‍കുട്ടി.
ആഘോഷപരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ ആള്‍ക്കൂട്ടത്തെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ശൈലേന്ദ്ര കുമാര്‍ സ്റ്റേജില്‍ കയറിയത്. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ നേരെ ഇയാള്‍ തുടര്‍ച്ചയായി പണമെറിഞ്ഞു കൊണ്ടിരുന്നു.
ആള്‍ക്കൂട്ടത്തിലെ ചിലര്‍ ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇത് യുട്യൂബിലും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിച്ചതോടെ വിവാദമാകുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഇത് തുടര്‍ന്നു.
മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പരിപാടി നടത്താനൊരുങ്ങിയതെന്ന് ആരോപിച്ച് നൃത്തസംഘത്തിനെതിരെയും ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment