മസ്‌ക്കറ്റ്: ഒമാന്‍ സുല്‍ത്താന്റെ കാന്‍സര്‍ മാറാന്‍ യാഗം നടത്തുന്നു. ബംഗലുരുവിലെ ജ്യോതിഷി ചന്ദ്രശേഖര്‍ സ്വാമിയുടെ നേതൃത്വത്തിലുള്ള ബ്രാഹ്മണ സംഘമാണ് സുല്‍ത്താന്റെ വന്‍കുടലിനു ബാധിച്ച കാന്‍സര്‍ സുഖമാവാനായി യാഗം നടത്തുന്നത്.
കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള 22ഓളം ബ്രാഹ്മണ താന്ത്രിക പണ്ഡിതന്മാരാണ് സംഘത്തിലുള്ളത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന യാഗം ഞായറാഴ്ചയോടെ മസ്‌ക്കറ്റില്‍ ആരംഭിച്ചു. എഴുപത്തിരണ്ടുകാരനായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്
കഴിഞ്ഞ ജുലായ് മുതല്‍ കാന്‍സര്‍ ബാധിച്ച് ജര്‍മനിയില്‍ ചികിത്സയിലാണ്.
മഹാധന്വന്തരി യാഗം, പൂര്‍ണ നവഗ്രഹ ശാന്തി ഹോമം, മഹാ മൃത്യുഞ്ജയ യാഗം, മഹാവിഷ്ണു യാഗം എന്നിവയാണ് സുഖപ്രാപ്തിക്കു വേണ്ടി നടത്തുന്നത്. ഗുജറാത്തിലെ അദ്ദേഹത്തിന്റെ ഒരു ഉപദേശകനാണ് യാഗത്തിന്റെ സംഘാടകന്‍.
30 ലക്ഷത്തോളമാണ് യാഗത്തിനായി രാജ കുടുംബം ചെലവിടുന്നത്. ബര്‍ക്കാ ടൗണില്‍ നടത്തുന്ന യാഗം കാണാനായി ഇന്ത്യക്കാരടക്കം നിരവധിപേരാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഐശ്വര്യാ റായുടെയും അഭിഷേകിന്റെയും വിവാഹ പൊരുത്തം നിശ്ചയിക്കാനായി ജാതകങ്ങളുമായി ബച്ചന്‍ കുടുംബം സമീപിച്ചതും ജ്യോതിഷി ചന്ദ്രശേഖര്‍ സ്വാമിയെയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment