കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് പൂക്കാടിനടുത്ത് കാറും പാചകവാതക ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകക്കാരായ കോതാണ്ടരാമനും കൃഷ്ണനുമാണ് മരിച്ചത്.പരിക്കേറ്റ ആറു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്.
ദേശീയപാതയില്‍ പൂക്കാട് വളവിലായിരുന്നു അപകടം. കര്‍ണാടക സിദ്ധാപൂരില്‍നിന്ന്
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ദേശീയപാതയില്‍ പൂക്കാട് വളവിലായിരുന്നു അപകടം. കര്‍ണാടക സിദ്ധാപൂരില്‍നിന്ന്
ശബരിമലയിലേക്ക് ഇന്നലെ യാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാചകവാതക ലോറി കൊച്ചിയില്‍നിന്ന് മംഗലാപുരത്തേയ്ക്കു പോകുകയായിരുന്നു. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യാത്രക്കാരെ ഏറെപണിപ്പെട്ടാണ് പുറത്തെടുത്തത്. നാട്ടുകാരും മറ്റുവാഹനങ്ങളിലെ യാത്രക്കാരും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ്, ഹൈവേ ഫ്‌ളൈയിങ് സ്‌ക്വാഡും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി.
അപകടത്തില്‍പ്പെട്ട ടാങ്കറില്‍നിന്ന് പാചകവാതകം ചോരുന്നുവെന്ന ആശങ്ക ആദ്യം ഉയര്‍ന്നെങ്കിലും ടാങ്കര്‍ കാലിയായിരുന്നു. അപകടത്തെ തുടര്‍ന്ന്, ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
No comments:
Post a Comment