ചെറുപുഴ: മൂന്നുമാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച കക്കോട്ടെ മൂലക്കാരന്‍ ബിനീഷും (24), ഭാര്യ ഐശ്വര്യയും (19) ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെ മുറിയില്‍ ഉറക്കമുണരാത്തനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ബിനീഷിന്റെ അച്ഛന്‍ മൂലക്കാരന്‍ ബാബുവും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും ചെറുപുഴ സഹകരണ ആസ്പത്രിയില്‍ എത്തിച്ചു.
നേരത്തേ കമ്പല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയും ബീനിഷിനെയും പെണ്‍കുട്ടിയുടെ പിതാവ് ഭീഷണിപ്പെടുത്തിയതായി പോലീസില്‍ പരാതിനല്‍കിയിരുന്നു. പയ്യന്നൂരില്‍ ബിനീഷിന്റെ ബൈക്കില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിനീഷിനെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നേരത്തേ കമ്പല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയും ബീനിഷിനെയും പെണ്‍കുട്ടിയുടെ പിതാവ് ഭീഷണിപ്പെടുത്തിയതായി പോലീസില്‍ പരാതിനല്‍കിയിരുന്നു. പയ്യന്നൂരില്‍ ബിനീഷിന്റെ ബൈക്കില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിനീഷിനെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു.
കഞ്ചാവ് ബൈക്കില്‍ കൊണ്ടുചെന്നുവെച്ചതിനുശേഷം എക്‌സൈസില്‍ വിവരം നല്‍കി കുടുക്കുകയായിരുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പ്രണയത്തിലായ യുവാവും യുവതിയും ഒരുമാസത്തോളം ഒളിവില്‍ക്കഴിഞ്ഞതിനുശേഷമാണ് വിവാഹിതരായത്.
No comments:
Post a Comment