ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് കേസന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കുന്ന നിവേദനത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം യൂത്ത്‌ലീഗ് നടത്തുന്ന ഒപ്പ് ശേഖരണം മേല്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ സി.എം.അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞഅന്നത്തെ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍നിന്ന് പിരിഞ്ഞതിന് ശേഷമാണെങ്കിലും ആത്മഹത്യയല്ലെന്നും ദുരൂഹതയുണ്ടെന്നും പത്രവാര്‍ത്ത നല്‍കിയത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സന്തോഷകരമാണ്. പക്ഷെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉന്നതവും നീതിപൂര്‍വ്വവുമായ പുനരന്വേഷണം അത്യന്താപേക്ഷിതമാണ്. ഖാസി പറഞ്ഞു.
പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍, കെ.ബി.എം. ഷെരീഫ് കാപ്പില്‍,സി.എല്‍.റഷീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ ഹാരിസ് തൊട്ടി, കെ.എം.എ. റഹ്മാന്‍ കാപ്പില്‍, അന്‍വര്‍ കോളിയടുക്കം, കെ.ടി. നിയാസ്, അബ്ദുല്‍ ഖാദര്‍ കളനാട്, ശരീഫ് തായത്തൊടി, റഫീഖ് മേല്‍പറമ്പ് പ്രസംഗിച്ചു.
No comments:
Post a Comment