കാഞ്ഞങ്ങാട് : ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിനു നേരെ കല്ലേറ്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും തീവെച്ച് നശിപ്പിച്ചു. അരയി പാലക്കല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബി കെ യൂസഫ് ഹാജിയുടെ വീടിനു നേരെയാണ് അക്രമമുണ്ടായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. യൂസഫ് ഹാജിയുടെ മരുമകന്‍ പൊയിനാച്ചിയിലെ അബ്ദുല്‍മുനീറിന്റെ കാറും, മകന്റെ ബൈക്കുമാണ് കത്തി നശിച്ചത്. കാറിനും ബൈക്കിനും തീവെച്ച ശേഷം വീടിനു നേരെ കല്ലേറും നടത്തുകയായിരുന്നു. തീപിടുത്തതില്‍ കാറും ബൈക്കും പൂര്‍ണ്ണമായും കത്തി നശിച്ചു. കല്ലേറില്‍ ജനല്‍ ഗ്ലാസൂകള്‍ തകര്‍ന്നിട്ടുണ്ട്.
യൂസഫ് ഹാജിയുടെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും പോലീസ് ബന്തവസ് ശക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment