Latest News

സാമൂഹികദിനാഘോഷത്തിന് വര്‍ണ്ണാഭമായ ഘോഷയാത്രയോടെ തുടക്കമായി

കാസര്‍കോട്: സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും നീതിയും ഉറപ്പാക്കുന്നതിനായുളള സംസ്ഥാന സാമൂഹ്യനീതി ദിനാചരണത്തിന് വര്‍ണ്ണ്ശബളമായ ഘോഷയാത്രയോടെ തുടക്കം. ഘോഷയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ വനിതകളും കേരളീയ വേഷം ധരിച്ചത് ഘോഷയാത്രയെ ആകര്‍ഷകമാക്കി. 

കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി എം.കെ മുനീര്‍, എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ശ്യാമളാദേവി, മുന്‍ എംഎല്‍എ സിടി അഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, വനിതാകമ്മീഷന്‍അംഗം നൂര്‍ബിന റഷീദ് എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. 

ബാന്റ് മേളം, ശിങ്കാരിമേളം, ഒപ്പന, കോല്‍ക്കളി, പൂരക്കളി, കോഴിക്കോട് ജില്ലയിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ആദിവാസി നൃത്തം, യക്ഷഗാനം, വിവിധ തെയ്യം രൂപങ്ങള്‍, പൂരക്കളി, ദഫ്മുട്ട്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലീസ്, ഐസിഡിഎസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വയോജനങ്ങള്‍ ഭിന്നശേഷിയുളള കുട്ടികള്‍, സാമൂഹിക സാംസ്‌ക്കാരിക നായകന്‍മാര്‍ , ജനപ്രതിനിധികള്‍, തുടങ്ങി 5000 ത്തോളം പേര്‍ ഘോഷയാത്രയ#ുടെ ഭാഗമായി. ഘോഷയാത്ര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.






Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.