ആലപ്പുഴ: സോളാര്‍ കേസിലെ വിവാദ നായിക സരിത എസ്. നായര്‍ വീണ്ടും ടെലിഫിലിമില്‍. ഹരിപ്പാട് സ്വദേശികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യ എന്ന് പേരിട്ടിരിക്കുന്ന ടെലിഫിലിമിലാണ് സരിത അഭിനയിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ടെലിഫിലിമിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നടന്നു വരികയാണ്. ടീം പുളിശേരിയുടെ ബാനറിലാണ് ടെലിഫിലിം നിര്‍മിക്കുന്നത്. യൂ ട്യൂബിലൂടെയാണ് ടെലിഫിലിം റിലീസ് ചെയ്യുക. ഇത് സരിതയുടെ രണ്ടാമത്തെ ടെലിഫിലിമാണ്.
തന്റെ അഭിനയത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും ബാക്കിയുള്ള കാര്യങ്ങളെന്ന് സരിത പറഞ്ഞു . അഭിനയത്തില്‍ തുടരാന്‍ താല്‍പര്യമുണ്ട്. ഇതിനു ശേഷം രണ്ട് സിനിമയും രണ്ട് ടെലിഫിലിമിലേക്കും ക്ഷണം വന്നിട്ടുണ്ട്. സിനിമയില്‍ തുടരാനാണ് ആഗ്രഹമെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഈ ടെലിഫിലിം ഒരിക്കലും ഒരു രാഷ്ട്രീയ വിവാദ ചിത്രമല്ലെന്ന് അണിയറക്കാര്‍ പറഞ്ഞു. ഒരു വലിയ സന്ദേശമുള്ള എല്ലാവരും കണ്ടിരിക്കേണ്ട ടെലിഫിലിമാണെന്നും അവര്‍ വ്യക്തമാക്കി.
No comments:
Post a Comment