Latest News

കേരളത്തിലെ മൂന്നു ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ 195 ടണ്‍ സ്വര്‍ണ്ണം

കൊച്ചി: കേരളത്തിലെ മൂന്നു ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ സ്വര്‍ണം കൈവശം വെക്കുന്നത് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കരുതല്‍ സ്വര്‍ണത്തേക്കാളുമെന്ന് റിപ്പോര്‍ട്ട്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നിവരുടെ കൈവശം സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, സ്വീഡന്‍ എന്നിവരേക്കാള്‍ സ്വര്‍ണമുള്ളത്.

116 ടണ്‍ സ്വര്‍ണമാണ് ലോണ്‍ നല്‍കിയ ഇനത്തില്‍ ഈടായി മുത്തൂറ്റിന്റെ കൈവശമുള്ളത്. മണപ്പുറം ഫിനാന്‍സിന്റെ കൈവശം 40 ടണ്ണും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കൈവശം 39 ടണ്‍ സ്വര്‍ണവുമുണ്ട്.മൂന്നു കമ്പനികളുടെയും കൈവശം ആകെ 195 ടണ്ണോളം സ്വര്‍ണമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സിംഗപ്പൂരിന്റെ കൈവശം കരുതല്‍ സ്വര്‍ണമായി 127 ടണ്ണും, സ്വീഡന്റെ കൈവശം 126 ടണ്ണും, സൗത്ത് ആഫ്രിക്കയുടെ കൈവശം 125 ടണ്ണും മെക്‌സിക്കോയുടെ കൈവശം 123 ടണ്ണും, ആസ്‌ട്രേലിയയുടെ കൈവശം 80 ടണ്ണും സ്വര്‍ണമാണുള്ളത്.

ഏറ്റവും കൂടുതല്‍ മഞ്ഞലോഹം കൈവശമുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രീസ് (112.4 ടണ്‍), ആസ്‌ട്രേലിയ (79.9 ടണ്‍), കുവൈറ്റ് (79 ടണ്‍), ഡെന്‍മാര്‍ക്ക് (66.5 ടണ്‍), ഫിന്‍ലാന്‍ഡ് (49.1 ടണ്‍) എന്നീ രാജ്യങ്ങളെക്കാള്‍ മുന്നിലാണ്. 4265 ഓളം ബ്രാഞ്ചുകളാണ് മുത്തൂറ്റിന് രാജ്യത്തെമ്പാടുമുള്ളത്. 21,800 കോടിയുടെ വ്യാപാരമാണ് സ്വര്‍ണ വായ്പാ ഇനത്തില്‍ കമ്പനി നടത്തുന്നത്.

കരുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ ലോകത്ത് 11ാം സ്ഥാനത്താണ്. 558 ടണ്ണാണ് ഇന്ത്യ കരുതല്‍ സ്വര്‍ണ്ണമായി സൂക്ഷിക്കുന്നത്. 8134 ടണ്‍ സ്വര്‍ണം സൂക്ഷിക്കുന്ന അമേരിക്കയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ജര്‍മ്മനിയും (3384 ടണ്‍), ഐഎംഎഫ് (2814 ടണ്‍) എന്നിവരാണ്ട യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. രാജ്യത്തെ ഏതാണ്ട് 85 മുതല്‍ 90 ശതമാനം വരെ സ്വര്‍ണ വായ്പകേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
(കടപ്പാട്: സൗത്ത് ലൈവ്)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.