കോട്ടയം: നമ്പൂതിരി സമുദായാംഗമാണെന്നു വിശ്വസിപ്പിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസില്‍ ക്ഷേത്രത്തിലെ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുഞ്ചവയലിനു സമീപത്തെ ക്ഷേത്രത്തിലെ പൂജാരി പുലിക്കുന്ന് കരിനിലം തോപ്പില്‍ കെ.സി. അനീഷ് (27) ആണ് അറസ്റ്റിലായത്.
പാലാ ഉള്ളനാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2010 ഫെബ്രുവരിയില്‍ ഉള്ളനാട് സ്വദേശിയെ വിവാഹം ചെയ്ത അനീഷ്, ഉണ്ണിക്കൃഷ്ണന്‍ എന്ന പേരാണ് ഇവിടെ പറഞ്ഞിരുന്നതെന്നു പൊലീസ് പറഞ്ഞു.
ഈ പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ഇയാള്‍ വാങ്ങിയെടുത്തിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ആറുമാസം മുന്‍പാണ് ഇയാള്‍ ഉള്ളനാട് സ്വദേശിയായ മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. നമ്പൂതിരി സമുദായാംഗമാണെന്നു പരിചയപ്പെടുത്തിയാണു യുവതിയുമായി അടുപ്പത്തിലായതത്രേ. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തി യുവതിയെ താലികെട്ടുകയും ചെയ്തു. ഞയറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ വിവാഹം നടത്താനിരിക്കെ യുവതിയുടെ ബന്ധുക്കള്‍ക്കു സംശയം തോന്നിയതാണു വഴിത്തിരിവായത്.
വിവാഹത്തിന് അനീഷിന്റെ ബന്ധുക്കള്‍ എത്താതിരുന്നതും കൃത്യമായ വിലാസം പറയാന്‍ തയാറാകാതിരുന്നതുമാണു ബന്ധുക്കളെ സംശയത്തിലാക്കിയത്. തുടര്‍ന്നാണു പാലാ എസ്‌ഐ: കെ.പി. ടോംസന്റെ നേതൃത്വത്തില്‍ അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പാലാ ഉള്ളനാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2010 ഫെബ്രുവരിയില്‍ ഉള്ളനാട് സ്വദേശിയെ വിവാഹം ചെയ്ത അനീഷ്, ഉണ്ണിക്കൃഷ്ണന്‍ എന്ന പേരാണ് ഇവിടെ പറഞ്ഞിരുന്നതെന്നു പൊലീസ് പറഞ്ഞു.
ഈ പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ഇയാള്‍ വാങ്ങിയെടുത്തിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ആറുമാസം മുന്‍പാണ് ഇയാള്‍ ഉള്ളനാട് സ്വദേശിയായ മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. നമ്പൂതിരി സമുദായാംഗമാണെന്നു പരിചയപ്പെടുത്തിയാണു യുവതിയുമായി അടുപ്പത്തിലായതത്രേ. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തി യുവതിയെ താലികെട്ടുകയും ചെയ്തു. ഞയറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ വിവാഹം നടത്താനിരിക്കെ യുവതിയുടെ ബന്ധുക്കള്‍ക്കു സംശയം തോന്നിയതാണു വഴിത്തിരിവായത്.
വിവാഹത്തിന് അനീഷിന്റെ ബന്ധുക്കള്‍ എത്താതിരുന്നതും കൃത്യമായ വിലാസം പറയാന്‍ തയാറാകാതിരുന്നതുമാണു ബന്ധുക്കളെ സംശയത്തിലാക്കിയത്. തുടര്‍ന്നാണു പാലാ എസ്‌ഐ: കെ.പി. ടോംസന്റെ നേതൃത്വത്തില്‍ അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment