ലണ്ടന്‍: 2014ലെ ലോകസുന്ദരിയായി ദക്ഷിണാഫ്രിക്കന്‍ സുന്ദരി റോളിന്‍ സ്‌ട്രോസ് തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ 122 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് 22കാരി ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്. 2013ലെ ലോക സുന്ദരിയായ ഫിലിപ്പൈന്‍കാരി മെഗന്‍ യങ്ങാണ് സ്‌ട്രോസിന് കിരീടം ചാര്‍ത്തി നല്‍കിയത്.
സുന്ദരിപട്ടം ദക്ഷിണാഫ്രിക്കന്‍ ജനതക്ക് സമര്‍പ്പിക്കുന്നുവെന്ന് സ്‌ട്രോസ് പറഞ്ഞു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് സ്‌ട്രോസ്. മിസ് ഹംഗറി എഡിനാ കുല്‍ക്‌സറാണ് റണ്ണര്‍അപ്പ്. മിസ് അമേരിക്ക എലിസബത്ത് സഫ്രിറ്റ് മൂന്നാം സ്ഥാനം നേടി.
ഇന്ത്യയുടെ കോയല്‍ റാണ അവസാന പതിനൊന്നു സുന്ദരിമാരില്‍ ആറാമതെത്തിയിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ജയ്പൂര്‍ സ്വദേശിനിയാണ് 19കാരിയായ കോയല്‍. അഞ്ച് പേരടങ്ങുന്ന ഫൈനല്‍ പട്ടികയില്‍ മിസ് ഓസ്‌ട്രേലിയയും മിസ് ഇംഗ്‌ളണ്ടും ഇടംപിടിച്ചിരുന്നു.

Keywords: international news, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment