ലണ്ടന്‍: ബ്രിട്ടനില്‍ ജനപ്രീതി നേടിയ പേര് മുഹമ്മദാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഈ വര്‍ഷം ബ്രിട്ടീഷ് മാതാപിതാക്കള്‍ മുഹമ്മദ് എന്ന പേരാണ് കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുത്തത്. ഒളിവറെയും ജാക്കിനെയും പിന്തള്ളിയാണ് മുഹമ്മദിന്റെ മുന്നേറ്റം. ഉമര്‍, അലി, ഇബ്രാഹിം തുടങ്ങിയ പേരുകളും പട്ടികയുടെ ആദ്യത്തില്‍ തന്നെ ഇടംപിടിച്ചു.
ബേബി സെന്റര്‍ വെബ്‌സൈറ്റാണ് ജനപ്രീതി നേടിയ 100 പേരുകളുടെ പട്ടിക തയാറാക്കിയത്. മുഹമ്മദ് എന്ന പേര് 10 വ്യത്യസ്ത രീതിയിലാണ് എഴുതിയിരിക്കുന്നതെന്ന് ബേബിസെന്റര്‍ മാനേജിങ് എഡിറ്റര്‍ സാറ റെഡ്‌ഷോ പറയുന്നു. പെണ്‍കുട്ടികളുടെ പേരുകളുടെ കൂട്ടത്തില്‍ നൂറും മര്‍യമും പട്ടികയില്‍ സവിശേഷ ഇടം നേടിയിട്ടുണ്ട്.
അതേസമയം രാജകുടുംബാംഗങ്ങളുടെ പേരുകളോട് ബ്രിട്ടീഷ് ജനതക്ക് താല്‍പര്യം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ചാര്‍ളി, ഹാരി, വില്യം തുടങ്ങിയ പേരുകളെല്ലാം പട്ടികയില്‍ പിറകോട്ടുപോയി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബേബി സെന്റര്‍ വെബ്‌സൈറ്റാണ് ജനപ്രീതി നേടിയ 100 പേരുകളുടെ പട്ടിക തയാറാക്കിയത്. മുഹമ്മദ് എന്ന പേര് 10 വ്യത്യസ്ത രീതിയിലാണ് എഴുതിയിരിക്കുന്നതെന്ന് ബേബിസെന്റര്‍ മാനേജിങ് എഡിറ്റര്‍ സാറ റെഡ്‌ഷോ പറയുന്നു. പെണ്‍കുട്ടികളുടെ പേരുകളുടെ കൂട്ടത്തില്‍ നൂറും മര്‍യമും പട്ടികയില്‍ സവിശേഷ ഇടം നേടിയിട്ടുണ്ട്.
അതേസമയം രാജകുടുംബാംഗങ്ങളുടെ പേരുകളോട് ബ്രിട്ടീഷ് ജനതക്ക് താല്‍പര്യം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ചാര്‍ളി, ഹാരി, വില്യം തുടങ്ങിയ പേരുകളെല്ലാം പട്ടികയില്‍ പിറകോട്ടുപോയി.
No comments:
Post a Comment