Latest News

ലഭിച്ചത് ടോയ്‌ലററ് കഴുകുന്ന ജോലിയെന്ന് ഐഎസില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യക്കാരന്‍

മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി യുദ്ധം ചെയ്യാന്‍ പോയ അരീബ് മജീദിന് ലഭിച്ചത് ടോയ്‌ലറ്റ് കഴുകുന്ന ജോലി. ചിലപ്പോള്‍ യുദ്ധം ചെയ്യുന്നവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ പറയും. ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ അരീബ് മജീദ് വെളിപെടുത്തി.

ഇസ്ലാമിക് സ്‌റ്റേറ്റ് ക്യാമ്പില്‍ നിന്നും തിരിച്ചെത്തിയ അരീബ് മജീദ് തന്നെ ഇറാഖിലേയ്ക്ക് പറക്കാന്‍ സഹായിച്ച ആളുകളുടെ പേരുകളും വെളിപെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് സുരക്ഷാ ഏജന്‍സി പറഞ്ഞു.

കൂടെയുള്ളവര്‍ക്ക് മുറിവേറ്റാല്‍ പോലും തിരിഞ്ഞുനോക്കാത്തവരാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ എന്നാണ് അരീബ് പറയുന്നത്. വെടിവെപ്പ് പരിശീലനത്തിനിടെ പരിക്കേറ്റ അരീബിനെ നാല് ദിവസത്തിനുശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആവശ്യത്തിനുള്ള മരുന്നും ഭക്ഷണവും കിട്ടാതെ വലയുകയായിരുന്നു ഈ സമയത്ത് അരീബ്.

എ കെ 47 നും റോക്കറ്റ് ലോഞ്ചേഴ്‌സും പ്രയോഗിക്കാന്‍ പരിശീലിപ്പിച്ചെങ്കിലും യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചില്ല. ഇന്ത്യക്കാര്‍ ശാരീരികമായി ദുര്‍ബലരാണെന്ന കാരണം പറഞ്ഞായിരുന്നു ഇത്. ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ അരീബ് മജീദിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.