Latest News

മംഗളൂരു പബ്ബ് ആക്രമണം: പ്രമോദ് മുത്തലിക് കോടതിയില്‍ ഹാജരായി

മംഗളൂരു: വിവാദം സൃഷ്ടിച്ച മംഗളൂരു പബ്ബ് ആക്രമണക്കേസില്‍ ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലിക് മംഗളൂരു ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. 2009-ല്‍ നടന്ന സംഭവത്തില്‍ കുറ്റപത്രം നല്‍കാന്‍ വൈകിയതിനാലാണ് കേസ് കോടതിയില്‍ എത്താനും വൈകിയത്. 

ദിവസങ്ങള്‍ക്കുമുമ്പാണ് കുറ്റപത്രം നല്‍കിയത്. തുടര്‍ന്ന് കോടതി മുത്തലിക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
പബ്ബില്‍ പിറന്നാളാഘോഷം നടക്കുന്ന സമയത്താണ് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പരസ്യമദ്യപാനവും അസാന്മാര്‍ഗിക പ്രവര്‍ത്തനവും നടക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടികളടക്കമുള്ളവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ ചര്‍ച്ചയായി. രാജ്യത്താകമാനം മുത്തലിക്കിനും സേനയ്ക്കുമെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു
ഒട്ടേറെ സമരങ്ങളും ഇതിന്റെ പേരിലുണ്ടായി. ഇതിന്റെയൊക്കെ സമ്മര്‍ദത്തിലാണ് പോലീസ് മുത്തലിക്കിനും സംഘത്തിനുമെതിരെ കേസെടുത്തത്. എന്നാല്‍, കുറ്റപത്രം നല്‍കാന്‍ വൈകിയതിനാല്‍ മുത്തലിക്കിന് കോടതിയില്‍ ഹാജരാവേണ്ടിവന്നിരുന്നില്ല.
കോടതിയില്‍നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിച്ച മുത്തലിക്, തങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കുറ്റപ്പെടുത്തി. സാമൂഹികനന്മ കരുതിയാണ് പബ്ബില്‍ പെണ്‍കുട്ടികളെ ഓടിച്ചുവിട്ടതെന്നാണ് മുത്തലിക് പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.