ഉദുമ: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കും സി.പി.എം-സി.പി.ഐ പോരും കാരണം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസ്ഥയിലാണ് ഇടതുമുന്നണി എത്തിക്കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി പറഞ്ഞു. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ശിബിരം ഉദുമ എരോല്‍പാലസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയുടെ തകര്‍ച്ച മറച്ചുവെക്കാനാണ് സി.പി.എം യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. കെ.എം.മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ട ആവശ്യം ഇപ്പോഴില്ല. ആരോപണം ആര്‍ക്കും ഉന്നയിക്കാം. ആരോപണത്തിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവെച്ച ചരിത്രം കേരളത്തില്‍ ഇല്ല. ജനപിന്തുണയുള്ള യു.ഡി.എഫ് സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് മന്ത്രിസഭയെ രാജിവെപ്പിക്കാന്‍ ഇടതുമുന്നണിക്ക് സാധിക്കില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍വരുമെന്ന് സി.ടി. പറഞ്ഞു.
പ്രസിഡണ്ട് എം.എസ്.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പതാക ഉയര്‍ത്തി. ഷാഫി ചാലിയം, കെ.ടി.അബ്ദുല്ല ഫൈസി മലപ്പുറം ക്ലാസെടുത്തു.
മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി, സെക്രട്ടറി കെ.ഇ.എ.ബക്കര്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ.എ.അബ്ദുല്ല ഹാജി, പി.എ.അബൂബക്കര്‍ ഹാജി, ജലീല്‍ കോയ, കാപ്പില്‍ മുഹമ്മദ് പാഷ, കരിം കുണിയ, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി അഷറഫ് എടനീര്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി, എസ്.ടി.യു ജില്ലാ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, കല്ലട്ര അബ്ദുല്‍ ഖാദര്‍, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ടി.ഡി.കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞിമാങ്ങാട്, സി.എല്‍.റഷീദ് ഹാജി, നഷാത്ത് പരവനടുക്കം പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment