കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷണം എസ്.ഐ.ടി.യെ ഏല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുസ്‌ലിം യൂത്ത്‌ലീഗ് നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.
ഖാസിയുടെ മരണം നടന്ന് വര്‍ഷം മൂന്നായിട്ടും സിബിഐ അന്വേഷണം ഫലപ്രാപ്തിയിലെത്താത്ത വേദനാജനകവും ആശങ്കപരവുമായ സാഹചര്യത്തിലാണ് മുസ്‌ലിം യൂത്ത്‌ലീഗ് കേന്ദ്ര അഭ്യമന്തര മന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്.
പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ തന്നെ അട്ടിമറിയുടെയും സംശയത്തിന്റേയും ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും വന്‍ ബഹുജന പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്ത ഖാസി കേസ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയുടെ ടീം അന്വേഷിച്ചിട്ടും കാരണം കണ്ടെത്താനോ ദുരൂഹത അകറ്റാനോ കഴിയാത്ത സാഹചര്യം പൊതു സമൂഹത്തിന് നീതിബോധത്തിനും സുരക്ഷയിലും ആശങ്കയുണ്ടാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് പരാതിയുമായി ഡല്‍ഹിയിലെത്തിയത്.
ഇ.അഹമ്മദ് എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ക്കും സംഘം നിവേദനം സമര്‍പ്പിച്ചു.
ഉദുമ നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ടി.ഡി.കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട്, ട്രഷറര്‍ പി.എച്ച്.ഹാരിസ് തൊട്ടി, ജില്ലാ ട്രഷറര്‍ കെ.ബി.എം.ഷെരീഫ്, സി.എല്‍.റഷീദ് ഹാജി എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment